കോട്ടായി: മൈക്ക് സെറ്റും പന്തൽ സാധനങ്ങളും വാടകക്ക് നൽകുന്ന തൊഴിലെടുത്തിരുന്നവർ ഇപ്പോൾ എന്തുചെയ്യുകയാവു? മൈക്കപ്പീരുവെന്ന് നാട്ടുകാർ പീരുമുഹമ്മദിനെ സ്നേഹത്തോടെ വിളിച്ചത് രാഷ്ട്രീയ സമ്മേളനങ്ങൾ മുതൽ കല്യാണവേദികൾ വരെ പന്തലിട്ട പെരുമ കൊണ്ടാണ്.
ലോക്ഡൗണിൽ നാട് നിശ്ചലമായപ്പോൾ പീരുമുഹമ്മദിെൻറ ജീവിതത്തിൽ ശബ്ദവും തണലുമില്ലാതായ ദിവസങ്ങളുണ്ടായിരുന്നു. എന്നാൽ വെല്ലുവിളികളോട് തോൽക്കാൻ മനസ്സില്ലെന്ന് പറഞ്ഞു 57കാരൻ മുഹമ്മദ്.
പന്തൽ സാധനങ്ങൾ ഉപയോഗിച്ച് പകരം ജീവിത ചെലവ് കണ്ടെത്താൻ പുതിയ മേഖലയൊരുക്കാനായുള്ള ആലോചന ചെന്നുനിന്നത് കോട്ടായി മേജർ റോഡിലാണ്.
സബ് റജിസ്ട്രാർ ഓഫിസിനു മുൻവശത്ത് പന്തൽ കെട്ടി പച്ചക്കറി കട തുടങ്ങി. പീരുവിെൻറ കട തേടി ദിനംപ്രതി എത്തുന്നത് നിരവധി പേരാണ്. സ്വന്തം ജീവിത ചെലവിന് വക കണ്ടെത്തുന്നതിനൊപ്പം പന്തൽ പണിക്ക് ഇത്രനാൾ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾക്കും ആശ്രയമാകാനായത് വിവരിക്കുേമ്പാൾ മുഹമ്മദിെൻറ കണ്ണുകളിൽ തിളക്കം.
പന്തൽ തൊഴിലാളികളാണ് പീരുവിെൻറ പച്ചക്കറി കടയിലും സഹായത്തിനുള്ളത്. തെൻറയും തൊഴിലാളികളുടെയും കുടുംബങ്ങൾ ലോക്ഡൗണിൽ കുടുങ്ങാതെ ജീവിച്ചുപോയാൽ മതിയെന്ന ആഗ്രഹം മാത്രമേ പീരുവിനുള്ളു.
ഒപ്പം എന്ത് വന്നാലും ജീവിത വഴിയിൽ തളരാതെ സധൈര്യം പൊരുതി മുന്നോട്ട് പോകും എന്ന നിശ്ചയദാർഢ്യവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.