‘കൈവല്യ’ ധനസഹായം; ജില്ലയിലെ പദ്ധതി നടത്തിപ്പിനെതിരെ രൂക്ഷ വിമർശനം

പാ​ല​ക്കാ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേ​ണ്ടി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ‘കൈ​വ​ല്യ’ സ്വ​യം​തൊ​ഴി​ൽ വാ​യ്പാ​പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ന​ട​ത്തി​പ്പി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. 2025 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പ​ദ്ധ​തി​യി​ലേ​ക്ക് 84 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടും ഒ​രാ​ൾ​ക്ക് പോ​ലും വാ​യ്പ​യോ ധ​ന​സ​ഹാ​യ​മോ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലെ ക​ണ​ക്ക് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്ര​മു​ഖ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ വി​ള​യോ​ടി ശി​വ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു. ക​ൽ​പാ​ത്തി സ്വ​ദേ​ശി അ​ബ്ദു​ൽ മു​ത്ത​ലീ​ഫ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ അ​പേ​ക്ഷ​ക്ക് ജി​ല്ല എം​പ്ലോ​യ്‌​മെ​ന്റ് ഓ​ഫി​സി​ൽ​നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ല​വി​ലെ സ്ഥി​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​ത്. 2025 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ കൈ​വ​ല്യ പ​ദ്ധ​തി​യി​ലേ​ക്ക് 84 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും ഒ​രു അ​പേ​ക്ഷ​ക​നും വാ​യ്പ​യോ അ​നു​ബ​ന്ധ ധ​ന​സ​ഹാ​യ​മോ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് രേ​ഖ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഇ​ത്ര​യും അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടും ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് പോ​ലും സ​ഹാ​യം ല​ഭി​ക്കാ​ത്ത​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ കാ​ല​താ​മ​സ​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് വി​ള​യോ​ടി ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ക്ഷേ​മ​പ​ദ്ധ​തി​ക​ൾ അ​ർ​ഹ​രാ​യ​വ​രു​ടെ ജീ​വി​ത​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന​ത് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ൽ വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്താ​ൻ ജി​ല്ല​ത​ല​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണം. നി​ല​വി​ൽ ല​ഭി​ച്ച 84 അ​പേ​ക്ഷ​ക​ളും പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​ടി​യ​ന്ത​ര​മാ​യി വാ​യ്പ​യും സ​ബ്സി​ഡി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും വി​ള​യോ​ടി ശി​വ​ൻ​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - 'Kaivalya' financial assistance; Severe criticism against the implementation of the project in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.