അട്ടപ്പാടിയിൽ വിദ്യാർഥികൾക്ക് യൂനിഫോം തുന്നാൻ പണമില്ല; വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ

പാ​ല​ക്കാ​ട്: യൂ​നി​ഫോം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ പോ​കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ പ്ര​മോ​ട്ട​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഭാ​വി​യി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന് ക​മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ എ​ല്ലാ എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ളി​ൽ പോ​കു​ന്ന​താ​യി ഉ​റ​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഐ.​ടി.​ഡി.​പി​യു​ടെ​യും ഏ​കോ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​ഗ​ളി, പു​തൂ​ർ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ച സൗ​ജ​ന്യ സ്കൂ​ൾ യൂ​നി​ഫോ​മി​ന്റെ ത​യ്യ​ൽ​കൂ​ലി ന​ൽ​കാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യ​ത്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പ് വേ​ത​നം ല​ഭി​ക്കാ​ത്ത​തു കാ​ര​ണം ത​യ്യ​ൽ​കൂ​ലി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ക​മീ​ഷ​ൻ അ​ടി​യ​ന്ത​ര​മാ​യി വേ​ത​നം ന​ൽ​കാ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ജൂ​ലൈ 20ന് ​ക​മീ​ഷ​ൻ പാ​ല​ക്കാ​ട് ന​ട​ത്തി​യ സി​റ്റി​ങ്ങി​ൽ ജി​ല്ല ക​ല​ക്ട​റു​ടെ പ്ര​തി​നി​ധി​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​റും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം തൊ​ഴി​ൽ ചെ​യ്ത 832 പ​ട്ടി​ക​വ​ർ​ഗ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന 55,44,466 രൂ​പ ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ 24ന് ​കൈ​മാ​റി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ഗ​ളി, പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും തൊ​ഴി​ലു​റ​പ്പ് വേ​ത​ന കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യി ന​ൽ​കി​യ​താ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. യൂ​നി​ഫോം തു​ന്നാ​ൻ സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം പ്ര​മോ​ട്ട​ർ​മാ​ർ വ​ഴി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന പ്ര​ത്യേ​ക പ​ദ്ധ​തി​യാ​യി ഇ​ത് ഏ​റ്റെ​ടു​ക്കാ​ൻ പ്രോ​ജ​ക്ട് ഓ​ഫി​സ​ർ​ക്ക് ഷോ​ള​യൂ​ർ, പു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് യൂ​നി​ഫോം ഇ​ല്ലാ​ത്ത​തി​നാ​ൽ സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​ത് സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - അട്ടപ്പാടിയിൽ വിദ്യാർഥികൾക്ക് യൂനിഫോം തുന്നാൻ പണമില്ല; വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.