ജയന്തി
പട്ടാമ്പി: 36കാരിയായ വീട്ടമ്മ വൃക്ക മാറ്റിവെക്കാൻ സഹായം തേടുന്നു. ഇരുവൃക്കകളും തകരാറിലായ ഓങ്ങല്ലൂർ തെക്കുംമുറി പറമ്പിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ജയന്തി (36) ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്കമാറ്റിവെയ്ക്കണം എന്ന ഡോക്ടർമാരുടെ നിർദേശത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ് നിർധന കുടുംബം. രണ്ടുവർഷമായി ആഴ്ചയിൽ നാലുദിവസമാണ് ഡയാലിസിസ് ചെയ്ത്കൊണ്ടിരിക്കുന്നത്. വൃക്ക നൽകാൻ ജയന്തിയുടെ മാതാവ് തയ്യാറാണ്.
എന്നാൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി 12 ലക്ഷത്തോളം രൂപ ചെലവുവരും. കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനത്തിലാണ് ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. ഭാരിച്ച ചികിത്സചെലവുകൾ താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ജയന്തിയുടെ കുടുംബം. ജയന്തിക്കും കുടുംബത്തിനും കൈത്താങ്ങാവാൻ നാട്ടുകാരുടെ നേതൃത്വത്തിൽ തെക്കുംമുറി പറമ്പിൽ ജയന്തി ചികിത്സ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.
സുമനസ്സുകളുടെ സഹായസഹകരണങ്ങൾ ഉണ്ടാവണമെന്ന് സഹായനിധി ഭാരവാഹികളായ എൻ.പി. വിനയകുമാർ, വി.പി. സന്തോഷ്, ടി.എം. ബിജു, സി. അസീസ്, ടി.പി. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ കുളപ്പുള്ളി ശാഖയിൽ ടി.പി. ഉണ്ണികൃഷ്ണന്റെ പേരിൽ അകൗണ്ടും തുടങ്ങിയിട്ടുണ്ട്. A/c No: 4302001700021246, IFSC: PUNB0430200, G. Pay. 8157922359.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.