30 'നോമ്പ് മരം' നട്ട് ജാസിർ

ചെർപ്പുളശ്ശേരി: നോമ്പ് നാളുകളിൽ ഓരോന്നിലും ഓരോ വൃക്ഷത്തൈകൾ നട്ട് മാതൃകയായിരിക്കുകയാണ് ജാസിർ അനങ്ങൻമല. അനങ്ങൻമല ഇക്കോ ടൂറിസം ജീവനക്കാരനും വർഷങ്ങളായി പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സജീവ പ്രവർത്തകനുമാണ് ജാസിർ. സംസ്കൃതിയുടെ സഹകരണത്തോടെ പതിവായി നോമ്പ് ദിനങ്ങളിൽ തൈ നടാറുണ്ട്.

നാളെ ലോകം അവസാനിക്കുകയാണെങ്കിലും ഇന്ന് ഒരുതൈ നടാൻ മടിക്കേണ്ടതില്ല എന്ന മുഹമ്മദ് നബിയുടെ വചനങ്ങൾ ഉൾക്കൊണ്ടാണ് പ്രവർത്തനമെന്ന് ജാസിർ പറയുന്നു. തൈ നടുന്നതിനോടൊപ്പം ഇക്കോ ടൂറിസം സന്ദർശിക്കാനെത്തുന്നവർക്ക് വൃക്ഷത്തൈകളും വിതരണം ചെയ്യും. പെരുനാൾ ദിനത്തിൽ മുപ്പതാമത്തെ തൈയായ ഇലഞ്ഞി നടുമ്പോൾ ഇക്കോ ടൂറിസം ജീവനക്കാരായ സി. കുഞ്ചു, എം. രവി, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടക്കാപുത്തൂർ, യു.സി. വാസുദേവൻ, കെ.ടി. ജയദേവൻ, കെ. രാജൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Jasser planting 30 tree in ramadan month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.