കാട്ടാനകൾ നശിപ്പിച്ച എലവഞ്ചേരി പനങ്ങാട്ടിരി പുളിയന്തോണിയിൽ സി.വി. ഗോപാലിന്റെ കൃഷിയിടം
കൊല്ലങ്കോട്: കാട്ടാനശല്യം വ്യാപകമായതോടെ പൊറുതിമുട്ടി നാട്ടുകാർ. എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലാണ് രണ്ടാഴ്ചയായി കാട്ടാനശല്യം വ്യാപകമായത്. പനങ്ങാട്ടിരി പുളിയന്തോണിയിൽ സി.വി. ഗോപാലിന്റെ തോട്ടത്തിൽ കാട്ടാനകൾ 40 തെങ്ങുകളും 28 കമുകുകളും നശിപ്പിച്ചു. തെന്മലയോര പ്രദേശങ്ങളിൽ കൃഷിനാശം തുടരുകയാണ്. കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകളിലും കഴിഞ്ഞദിവസം കാട്ടാനയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
എലവഞ്ചേരി: തെന്മലയിലെ കാട്ടാന ശല്യം ഇല്ലാതാക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് ബി.ജെ.പി കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൃഷി നാശമുണ്ടായ പ്രദേശം പാലക്കാട് സെൽ കോഓഡിനേറ്റർ എൻ. രാജേന്ദ്രപ്രസാദ്, മണ്ഡലം അധ്യക്ഷൻ കെ.ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി എൻ. ബാബു, പി. ഹരിദാസ് ചുവട്ടുപാടം, ആർ. ശിവകുമാർ, എൻ. ദിവാകരൻ, കെ.ഗിരിഷ്, വി. പരമേശ്വരൻ, വി. ബലരാമൻ, കെ. രാമദാസ് , ടി.സി കണ്ണൻ തുടങ്ങിയവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.