ശിശുമരണം നടന്ന അട്ടപ്പാടിയിലെ ഊരുകൾ സന്ദർശിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ

അട്ടപ്പാടി: ശിശുമരണം നടന്ന അട്ടപ്പാടിയിലെ ഊരുകളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ സന്ദർശനം നടത്തി. 19 ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട ഷോളയൂർ വെച്ചപ്പതി ഊരിലെ ബിജു-ജ്യോതിമണി ദമ്പതികളെയാണ് ജില്ലാ -സംസ്ഥാന നേതാക്കൾ ഇന്നലെ സന്ദർശിച്ചത്.

പ്രസവ ചികിത്സയും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടും കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് എസ്.ടി. വിഭാഗത്തിൽ നിന്നുള്ളവർ നേരിടുന്ന വിവേചനങ്ങൾ അധികൃതർ ഗൗരവത്തിലെടുത്തും അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെ മാത്രം പ്രസവത്തോടനുബന്ധിച്ച് തൃശൂർ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യുന്നതിന് പിന്നിലെ നിഗൂഢത അന്വേഷിക്കണം.

പ്രസവിക്കുന്നതു വരെ പരിശോധനകളിൽ ഒരു പ്രശ്നവുമില്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകുന്ന കുട്ടികൾക്ക് പ്രസവത്തിന് ശേഷം ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിക്കുന്നത് എങ്ങനെയാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. സാബിർ അഹ്സൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം ജാലിബ് ഹനാൻ, പുഷ്പ ടീച്ചർ, ഇഹ്‌സാൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.