മ​ണ്ണി​ട്ട് നി​ക​ത്തി​യ കോ​ട്ടാ​യി കോ​ലാ​ക്ക​ളം പാ​ട​ശേ​ഖ​രം

വില്ലേജ് രേഖകളിൽ കൃത്യതയില്ല വയൽ നികത്തുന്നു

കോട്ടായി: വില്ലേജ് രേഖകളിൽ ഭൂമിയുടെ തരം സംബന്ധിച്ച് കൃത്യതയില്ലാത്തതിനാൽ ഇരുപ്പുകൽ നെൽകൃഷി ചെയ്യുന്ന വയൽ നികത്താൻ സൗകര്യമാകുന്നു. കോട്ടായി പഞ്ചായത്തിലെ നാലാം വാർഡിൽ മേജർ റോഡ് ശാസ്താപുരം തോട്ടുപാലത്തിന് സമീപമുള്ള കോലാക്കളം പാടശേഖരത്തിലുൾപ്പെട്ട വയലാണ് മണ്ണിട്ട് നികത്തി പറമ്പ് വിൽപനക്ക് എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

കോട്ടായി നമ്പർ ഒന്ന് വില്ലേജ് പരിധിയിലുൾപ്പെട്ട സ്ഥലം വില്ലേജിന്റെ ഡാറ്റ ബാങ്കിൽ കാണുന്നില്ലെന്നും ബി.ടി.ആർ പുരയിടമെന്നാണ് രേഖപ്പെടുത്തിയതെന്നും കോട്ടായി നമ്പർ ഒന്ന് വില്ലേജാഫിസർ പറഞ്ഞു. ചുറ്റും വയലായിരിക്കെ ഈ സ്ഥലം മാത്രം എങ്ങനെ പറമ്പായെന്നതിൽ കൃഷി ഓഫിസർക്ക് പരാതി നൽകിയട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തംഗം ബാബു പറഞ്ഞു.

Tags:    
News Summary - Village Record Errors: Fields Being Filled In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.