റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് പേടിച്ചോടിയ സ്ത്രീക്ക് വീണ് പരിക്ക്

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കറിൽ റബർ തോട്ടത്തിൽ ഒട്ടുപാൽ ശേഖരിക്കുന്നതിടെ വീട്ടമ്മയെയും മകളെയും കാട്ടാന ഓടിച്ചു. ഭയന്നോടുന്നതിനെ വീണ് വീട്ടമ്മയുടെ കാലിന് സാരമായി പരിക്കേറ്റു. കരിമ്പ മൂന്നേക്കർ പാണതൊടി അബ്‌ദുൽ റഹ്മാന്‍റെ ഭാര്യ സൽമത്തിനാണ് (53) പരിക്കേറ്റത്. കാലിൽ രണ്ടിടങ്ങളിൽ പൊട്ടലുണ്ട്. ഇവർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മകൾ ഫൗസിയ (19) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

തുടിക്കോട് ഉന്നതിക്ക് മുകളിൽ സ്വന്തം റബർ തോട്ടത്തിൽ ഒട്ടുപാൽ ശേഖരിക്കുന്നതിനിടെ ഇരുവരെയും കാട്ടാന ഓടിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ജനവാസ മേഖലക്കടുത്ത് റബർ തോട്ടത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഇവർ തലനാരിഴക്ക് രക്ഷപ്പെട്ടത്.

Tags:    
News Summary - Elephant Chases Rubber Tappers Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.