കാട് പിടിച്ച് കിടക്കുന്ന അലനല്ലൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറി വളപ്പ്
അലനല്ലൂർ: സർക്കാർ ആയുർവേദ ഡിസ്പെൻസറി കാട് പിടിച്ച് കിടക്കുന്നു. പഞ്ചായത്ത് ഓഫീസിന് പിറകിൽ ഒരേക്കറോളം സ്ഥലമാണ് ഡിസ്പെൻസറിക്കുള്ളത്. ഒരു വർഷം മുമ്പാണ് കാട് വെട്ടി തെളിയിച്ചത്. ഇതേ വളപ്പിലാണ് ഹോമിയോപതി ആയുഷ് പ്രയ്മറി ഹെൽത്ത് സെന്ററും കൃഷിഭവനും പ്രവൃത്തിക്കുന്നത്. കാട് വളർന്നതിനാൽ ഇഴജന്തുക്കൾ കെട്ടിടങ്ങളുടെ അകത്ത് പോലും കേറി പറ്റാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ജീവനക്കാർ ഭയത്തോടും ആശങ്കയോടെയുമാണ് ജോലി ചെയ്യുന്നത്. ഉടനെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.