അ​ത്ഭു​ത ജ്യൂ​സ് മു​ത​ൽ വി​പ​ണി​യി​ലെ മാ​ജി​ക് വ​രെ വി​ൽ​ക്കാ​നു​ണ്ട് സ്വ​പ്ന​ങ്ങ​ൾ!

പാ​ല​ക്കാ​ട്​: ‘ഫി​നാ​ൻ​ഷ്യ​ൽ ഫ്രീ​ഡം’ എ​ന്ന് കേ​ട്ട് ഒ​ന്നി​രു​ന്നു​പോ​യ​താ​ണ് ര​വി. ച​ർ​ച്ച​ക​ൾ ഫീ​സു​ന​ൽ​കി ക്ലാ​സു​ക​ളി​ലേ​ക്ക് മാ​റി, പി​ന്നെ ഫോ​റെ​ക്സ് മു​ത​ൽ ക്രി​പ്റ്റോ ക​റ​ൻ​സി വ​​രെ നീ​ണ്ടു. ഒ​ടു​ക്കം മൂ​ന്നു​ല​ക്ഷ​ത്തോ​ളം ന​ഷ്ട​മാ​യ​പ്പോ​ൾ സം​ഗ​തി അ​ത്ര വെ​ടി​പ്പ​ല്ലെ​ന്ന് ക​ണ്ട് ര​വി നി​ർ​ത്തി.

ഷ​മീ​റി​ന്റെ അ​നു​ഭ​വം വേ​റൊ​ന്നാ​യി​രു​ന്നു. 1000 രൂ​പ ന​ൽ​കി പ്ര​മു​ഖ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങു​ന്ന​തോ​ടെ മാ​സാ​മാ​സം വ​രു​മാ​നം. നാ​ലു​കൊ​ല്ല​ത്തോ​ളം തു​ട​രു​ന്ന ആ​ദാ​യം. ഇ​തൊ​ക്കെ കൂ​ട്ടി​ക്കി​ഴി​ച്ച് നോ​ക്കി​യ​പ്പോ​ൾ അ​ന്തം​വി​ട്ടാ​ണ് ഷ​മീ​ർ നി​ക്ഷേ​പ​ക​നാ​യ​ത്. സം​ഗ​തി തു​ട​ക്ക​ത്തി​ൽ ഇ​ങ്ങ​നൊ​ക്കെ​യാ​യി​രു​ന്നു. കു​റ​ച്ച് പൈ​സ ന​ഷ്ടം വ​ന്നാ​ലെ​ന്താ, വ​ലി​യ പാ​ഠം പ​ഠി​ച്ചി​ല്ലേ എ​ന്ന് പ​റ​യും ഷ​മീ​ർ.

അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​നി ഷി​ൻ​സി​യു​ടെ ക​ഥ മ​റ്റൊ​ന്ന്. ഡ​യ​റ​ക്ട് മാ​ർ​ക്ക​റ്റി​ങ് എ​ന്ന​പേ​രി​ൽ അ​ഗ​ളി​യി​ൽ എ​ത്തി​യ സ്ഥാ​പ​ന​ത്തി​ന്റെ വാ​ട്സ​പ്പ് ഗ്രൂ​പ്പി​ൽ സു​ഹൃ​ത്താ​ണ് ചേ​ർ​ത്ത​ത്. പ്ര​മു​ഖ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക മു​ത​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ വ​രെ​യു​ള്ള ​ഗ്രൂ​പ്പി​ൽ മോ​ട്ടി​വേ​ഷ​ൻ മു​ത​ൽ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ വ​രെ ആ​വേ​ശം പ​ത​ഞ്ഞു. ഒ​ടു​വി​ൽ സ​മ്പാ​ദ്യ​മാ​യു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ ചി​ല​ത് പ​ണ​യം വ​ച്ചാ​ണ് ഷി​ൻ​സി പ​ണം മു​ട​ക്കി​യ​ത്. നി​ല​വി​ൽ വീ​ട്ടി​ലൊ​രു മു​റി​യു​ടെ മൂ​ല​ക്ക് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ​പാ​നീ​യ​ങ്ങ​ൾ മു​ത​ൽ സോ​പ്പും പ​ൽ​പ്പൊ​ടി​യും വ​രെ ആ​ർ​ക്കും വേ​ണ്ടാ​തെ കി​ട​ക്കു​ന്നു. ക​മ്പ​നി​യാ​ക​ട്ടെ പൂ​ട്ടി​പ്പോ​യി. നാ​​ണ​ക്കേ​ടു​കൊ​ണ്ട് പു​റ​ത്തു​പ​റ​യാ​നാ​വാ​ത്ത ന​ഷ്ടം സ​ഹി​ച്ച് ഷി​ൻ​സി​യു​ടെ സു​ഹൃ​ത്ത് അ​ട​ക്ക​മു​ള്ള​വ​രും നി​ശ​ബ്ദ​രാ​യി.

ക്ഷ​മ വേ​ണം, ശൊര ശോ​രാ​ന്ന് ഒ​ഴു​കി വ​രും!

‘അ​ൽ​പം പു​ല്ലും വെ​ള്ള​വും ഇ​ട​യ്ക്ക​ല്‍പ്പം പി​ണ്ണാ​ക്കും ഉ​ണ്ടെ​ങ്കി​ല്‍ പാ​ലി​ങ്ങ​നെ ശൊ​ര ശൊ​രാ​ന്നു ഒ​ഴു​കി വ​രും’ നാ​ടോ​ടി​ക്കാ​റ്റി​ലെ ശ​ങ്ക​രാ​ടി​യു​ടെ ഡ​യ​ലോ​ഗ്​ ഇ​ട​ക്കി​ടെ ഓ​ർ​മ​യി​ൽ തി​ക​ട്ടി വ​രും, ജി​ല്ല​യി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കു​​മ്പോ​ൾ. സ​ർ​വ അ​സു​ഖ നി​വാ​രി​യാ​യ ജ്യൂ​സ് മു​ത​ൽ കാ​ന്തം ഫി​റ്റു​ചെ​യ്ത ബെ​ഡും ദി​നേ​ന പ​തി​നാ​യി​രം വ​രു​മാ​ന​മു​ള്ള ജോ​ലി​യും ഓ​ൺ​ലൈ​നി​ൽ പ​ര​സ്യം കാ​ണ​ലും വ​രെ നീ​ളു​ന്ന ക​ഥ​ക​ൾ. വി​റ്റ് കോ​ടി​പ​തി​യാ​വു​ന്ന​തും ചു​രു​ങ്ങി​യ നാ​ളു​ക​ളി​ൽ നി​ക്ഷേ​പ​മി​ര​ട്ടി​ച്ച് ജീ​വി​തം സ്വ​സ്ഥ​മാ​കു​ന്ന​തു​മൊ​ക്കെ സ്വ​പ്നം ക​ണ്ടാ​ണ് പ​ല​രും ഇ​തി​ൽ ചേ​രു​ക. ഇ​ത്ത​ര​ത്തി​ൽ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ​മ്പാ​ദ്യ​ത്തി​ൽ വ​ലി​യ​പ​ങ്കും ന​ഷ്​​ട​പ്പെ​ട്ട​വ​ർ ജി​ല്ല​യി​ൽ നി​ര​വ​ധി​യാ​ണ്. ഇ​ങ്ങ​നൊ​ക്കെ ആ​ണെ​ങ്കി​ലും പ​രാ​തി​ക​ൾ ന​ൽ​കാ​ൻ ഭൂ​രി​ഭാ​ഗം പേ​രും ത​യ്യാ​റാ​വി​ല്ല, മാ​ന​ഹാ​നി മു​ത​ൽ സ്റ്റേ​ഷ​നി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന മെ​ന​ക്കേ​ട് വ​രെ പ​ല​ർ​ക്കും മ​ടു​പ്പാ​ണ്.

മ​ണി ത​ട്ടു​ന്ന മാ​ഫി​യ

ഒ​രി​ട​വേ​ള​ക്ക് ശേ​ഷം ജി​ല്ല​യി​ൽ വീ​ണ്ടും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കാ​ർ പി​ടി​മു​റു​ക്കു​ക​യാ​ണെ​ന്ന്​ പൊ​ലീ​സ് ത​ന്നെ സ​മ്മ​തി​ക്കു​ന്നു. ന​ഗ​ര, ഗ്രാ​മ ഭേ​ദ​മ​ന്യേ ഇ​വ​രു​ടെ കെ​ണി​യി​ൽ പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. പ​ല​വി​ധ ത​ട്ടി​പ്പു​ക​ള്‍ക്കു വി​ധേ​യ​രാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യും സ​മ്പ​ത്തും ന​ഷ്ട​പ്പെ​ട്ട മ​ല​യാ​ളി​ക​ളെ കു​രു​ക്കാ​ന്‍ വീ​ണ്ടും പു​തി​യ രൂ​പ​ത്തി​ലും, ഭാ​വ​ത്തി​ലു​മാ​ണ്​ വി​രു​ത​ൻ​മാ​ർ വി​ല​സു​ന്ന​ത്. മി​ക്ക ത​ട്ടി​പ്പു​ക​ളി​ലും മാ​സ​ത​വ​ണ​ക​ളാ​യോ, സ്ഥി​ര നി​ക്ഷേ​പ​മാ​യോ പ​ണം അ​ട​ച്ചാ​ല്‍ ഏ​താ​നും മാ​സ​ത്തി​ല​ധി​കം ഇ​ര​ട്ടി​യി​ല​ധി​കം തി​രി​കെ ത​രാ​മെ​ന്നാ​ണ്​ ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കു​ക. പി​ര​മി​ഡ് മാ​തൃ​ക​യി​ലു​ള്ള മ​ള്‍ട്ടി ലെ​വ​ല്‍ മാ​ര്‍ക്ക​റ്റി​ങ് നി​രോ​ധ​ന​മു​ള്ള​തു​കൊ​ണ്ടു​​ത​ന്നെ അ​ന്ത​ർ​സം​സ്ഥാ​ന അ​യ​ൽ​ജി​ല്ല​ക​ളാ​യ കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി എ​ന്നി​വ​ട​ങ്ങ​ളി​ൽ ഓ​ഫീ​സ് സ്ഥാ​പി​ച്ചാ​ണ് ജി​ല്ല​യി​ൽ ത​ട്ടി​പ്പ് വ്യാ​പി​ക്കു​ന്ന​ത്.

പ​ത്ത​ര​മാ​റ്റ് ഒ​റി​ജി​ന​ൽ വ്യാ​ജ​ൻ

ത​ട്ടി​പ്പു സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ന് സ​മാ​ന​മാ​യ പേ​രാ​ണ്​ സ്വീ​ക​രി​ക്കു​ക. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ​നെ​ന്ന്​ അ​നു​ഭ​വ​സ്ഥ​ർ പ​റ​യും. ഒ​രു ല​ക്ഷം രു​പ 150 ദി​വ​സം കൊ​ണ്ട് ര​ണ്ട് ല​ക്ഷ​മാ​ക്കി തി​രി​കെ താ​രാ​മെ​ന്നും, 50,000 രൂ​പ നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ ആ​ഴ്ച​യി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ പ​ലി​ശ ത​രാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ലും പ​ല​രെ കു​ടു​ക്കി​യു​മാ​ണ് ത​ട്ടി​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​നു​പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ക​ട്ടെ മു​ന്‍പ് പ​ല​വി​ധ ത​ട്ടി​പ്പി​ലൂ​ടെ ഈ ​മേ​ഖ​ല​യി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ച​വ​രു​മാ​ണ്.

വ​ല​വി​രി​ക്കു​ന്ന​ത്​ ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ

ഡ​യ​റ​ക്ട് മാ​ര്‍ക്ക​റ്റി​ങ്ങി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ ആ​രം​ഭി​ച്ച ത​ട്ടി​പ്പി​ലേ​റെ​യും ഗ്രാ​മീ​ണ​രെ​യാ​ണ്​ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചെ​റി​യ അ​ധ്വാ​നം കൊ​ണ്ട് അ​തി​വേ​ഗം സ​മ്പ​ന്ന​രാ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ള്‍ ന​ല്‍കി​യും ആ​ക​ര്‍ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍കി​യു​മാ​ണ് ത​ട്ടി​പ്പു​കാ​ര്‍ ഇ​ര​ക​ളെ വ​ശീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള വ​രു​മാ​ന​വും ജോ​ലി​യും ക​ള​യാ​തെ ഒ​ഴി​വു​ള്ള സ​മ​യം മാ​ത്രം ചെ​ല​വ​ഴി​ച്ച് വ​ന്‍ സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി നേ​ടാ​മെ​ന്നും സ​മൂ​ഹ​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​വ​നാ​കാ​മെ​ന്നും മ​റ്റും പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ര്‍ കു​രു​ക്ക് മു​റു​ക്കു​ന്ന​ത്.

ദേ ​നി​ന്നു, ദാ ​പോ​യി

പ​ണം പ​ലി​ശ​ക്കെ​ടു​ത്തും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ പ​ണ​യ​പ്പെ​ടു​ത്തി​യും നി​ര​വ​ധി​യാ​ളു​ക​ൾ ഇ​വ​യി​ൽ ചേ​രു​ന്ന​തോ​ടെ ഇ​വ​യു​ടെ ഉ​ന്ന​ത​ർ മു​ങ്ങു​ന്ന​താ​ണ് പ​തി​വ്. ത​മി​ഴ്നാ​ട് വി​ജി​ല​ൻ​സ് അ​ടു​ത്ത​കാ​ല​ത്ത് കോ​യ​മ്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി, തി​രു​പ്പൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജ്ജി​ത​മാ​ക്കി​യ​തോ​ടെ പ​ല​രു​ടെ​യും പ​ണം വെ​ള്ള​ത്തി​ലാ​യെ​ന്ന് പാ​ല​ക്കാ​ട്ടു​നി​ന്ന​ട​ക്ക​മു​ള്ള നി​ക്ഷേ​പ​ക​ർ ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു. പ​രാ​തി​പ്പെ​ടു​ന്ന​തോ​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​വു​മെ​ന്നും ഇ​തോ​ടെ പ​ണം ന​ഷ്ട​മാ​വു​മെ​ന്നു​മു​ള്ള ഭീ​ഷ​ണി​യി​ൽ മി​ക്ക ഇ​ട​പാ​ടു​കാ​രും നി​ശ​ബ്ദ​രാ​യി തു​ട​രു​ക​യാ​ണ്.

Tags:    
News Summary - From miracle juice to market magic, there are dreams to sell!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.