Posted On
date_range Updated On
date_range ഓപറേഷൻ തിയറ്ററിൽ തീപിടിത്തം; ഇന്നലെ നടത്തേണ്ടിയിരുന്ന 24 ശസ്ത്രക്രിയകൾ മാറ്റിവെച്ചു
പാലക്കാട്: ജില്ല ആശുപത്രിയിലെ നേത്രരോഗ വിഭാഗം ഓപറേഷൻ തിയറ്ററിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. തിയറ്ററിലെ എയർ കണ്ടീഷണറിലുണ്ടായ ഓവർലോഡ്മൂലം ഷോർട്ട് സർക്യൂട്ട് സംഭവിച്ചതായാണ് നിഗമനം.
രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർ എ.സി ഓൺ ചെയ്ത് കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് സംഭവം. പ്ലഗ് പോയിന്‍റ് കത്തി പുക നിറഞ്ഞു. ജീവനക്കാർ പരിഭ്രാന്തരായെങ്കിലും മറ്റ് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ല.തീപിടിത്തത്തെ തുടർന്ന് തിങ്കളാഴ്ച നടത്തേണ്ടിയിരുന്ന 24 ശസ്ത്രക്രിയകൾ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.