ശ്രീശങ്കറും അമ്മയും
സർജറി കഴിഞ്ഞ കാലിനാണ് വീണ്ടും പരിക്കേറ്റത്; എങ്കിലും സന്തോഷമുണ്ട്, അവൻ വെള്ളി നേടിയല്ലോ -ശ്രീശങ്കറിന്റെ അമ്മ
പാലക്കാട്: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കറിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് അമ്മ. നാലാം റൗണ്ടിൽ പരിക്കേറ്റപ്പോൾ വലിയ വിഷമം തോന്നിയെങ്കിലും നാല് റൗണ്ട് പൂർത്തിയാക്കിയപ്പോൾ ദൈവം അവന് സിൽവർ മെഡൽ നൽകിയതിൽ സന്തോഷമുണ്ടെന്ന് അമ്മ പറഞ്ഞു.
'ഒരിക്കൽ പരിക്ക് സംഭവിച്ച് സർജറി കഴിഞ്ഞ അതേ കാലിനാണ് ഇപ്പോൾ വീണ്ടും പരിക്ക് പറ്റിയത്. പരിക്ക് പറ്റി അവൻ സങ്കടപ്പെട്ട് വരുന്നത് കാണാനുള്ള ശേഷി എനിക്കില്ല. ഇതിപ്പോൾ അവന് ഒരു സിൽവർ മെഡലുണ്ടല്ലോ. അവൻ ഇനി സന്തോഷത്തോടെ തിരിച്ച് വരും' ശ്രീശങ്കറിന്റെ അമ്മ പറഞ്ഞു.
ആദ്യ റൗണ്ടിൽ 7.91 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം റൗണ്ടോടെ ശക്തമായി മത്സരത്തിലേക്ക് തിരിച്ചെത്തുകയും സ്വർണ മെഡൽ പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്തു. രണ്ടാം റൗണ്ടിലെ 8.07 മീറ്റർ ജംപ് വലിയ പ്രതീക്ഷകളാണ് നൽകിയത്. എന്നാൽ മൂന്നാം റൗണ്ട് പൂർത്തിയാക്കിയ ശ്രീശങ്കറിന് പരിക്കേൽക്കുകയും, 7.56 മീറ്റർ മാത്രമേ ജംപ് ചെയ്യാൻ സാധിക്കുകയും ചെയ്തൊള്ളൂ. എങ്കിലും നാലാം റൗണ്ടിൽ മത്സരിക്കാൻ ശ്രീശങ്കർ തയ്യാറായി. എന്നാൽ നാലാം റൗണ്ട് പൂർത്തിയാക്കിയ താരത്തിന് പരിക്ക് പൂർണമായി പിടിപെട്ടു. ഇതോടെ മത്സരത്തിൽ നിന്നും പിൻമാറുകയായിരുന്നു.
ചൈനയുടെ ഷി യുഹാവോ 8.17 മീറ്റർ ജംപ് ചെയ്ത് സ്വർണമെഡൽ സ്വന്തമാക്കിയപ്പോൾ 8.06 ചാടി ഉസ്ബെക്കിസ്താൻ താരം അൻവർ അൻവറോവ് വെങ്കലം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.