കോങ്ങാട് ടൗണിലെ ഹോട്ടലിന് തീപിടിച്ചപ്പോൾ

കോങ്ങാട്ട് ഹോട്ടലിൽ തീപിടിത്തം; വൻ നാശനഷ്ടം

കോങ്ങാട്: നഗരത്തിലെ ഹോട്ടലിൽ അഗ്നിബാധ. വൻ നാശനഷ്ടം. കോങ്ങാട് - ചെർപ്പുളശ്ശേരി പാതയിൽ പ്രവർത്തിക്കുന്ന പുലാപ്പറ്റ ഉമ്മനഴി വെണ്ണക്കൽ അബ്ദുൽ ശുക്കൂറിന്റെ ഹോട്ടൽ ‘റൗദ’യിലാണ് തീപിടിത്തം. ശനിയാഴ്ച പുലർച്ചെ 1.10നാണ് തീ പടർന്നതായി പരിസരവാസികൾ കണ്ടത്. അടുക്കളയിലെ അടുപ്പിന് മുകളിൽ ഉണങ്ങാനായി അട്ടിയിട്ട വിറകിൽ തീ പടർന്നതാണ് അഗ്നിബാധക്ക് കാരണമായതെന്ന് പറയുന്നു. ചുമരിന്റെ സീലിങ്, ഗ്യാസ് സ്റ്റൗ, റാക്ക്, അഞ്ച് മേശകളും കസേരകളും ഉൾപ്പെടെ ഫർണിച്ചർ, ഫ്രിഡ്ജ്, സി.സി.ടി.വി, റൂട്ടർ, ആറു കാമറകൾ, എക്സ് ഹോസ്റ്റ് ഫാൻ, നാല് ഗ്യാസ് സിലിണ്ടർ, നാല് ഫാൻ, ശീതളപാനീയങ്ങൾ എന്നിവ കത്തിനശിച്ചു.

കോങ്ങാട് നിലയത്തിലെ രണ്ട് യൂനിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണ വിധേയമായത്. നാലരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവ സമയത്ത് ഹോട്ടലിൽ ആരുമില്ലാത്തത് ആളപായം ഒഴിവാക്കി. സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ കെ. കേശവ പ്രദീപ്, ഡ്രൈവർ പി.വി. ഷിബു, സേന അംഗങ്ങളായ സി. രാഹുൽ, എം.ആർ. രാജീവ്, എം. ആരിഫ്, ഹോം ഗാർഡ് മോഹൻ ദാസ് എന്നിവർ തീ അണക്കാൻ നേതൃത്വം നൽകി.

Tags:    
News Summary - Fire breaks out at Kongat hotel; extensive damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.