പാലക്കാട്: വൈദ്യുതി ലൈനുകൾ പൊട്ടിവീണ് ഷോക്കേറ്റും മറ്റും അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. കാറ്റും മഴയും മൂലം വൈദ്യുതി ലൈൻ പൊട്ടിവീണ് ദിവസങ്ങൾക്ക് മുമ്പ് കൊടുമ്പിൽ കർഷകൻ മരിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഇരുമ്പ് തോട്ടിയോ ഏണിയോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ലോഹവസ്തുക്കള്‍ ലൈനിന് സമീപമെത്തുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതാകര്‍ഷണം കാരണം ഷോക്കടിക്കാന്‍ സാധ്യതയുണ്ട്
- വൈദ്യുതി ലൈനുകള്‍ക്ക് അടുത്തുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുമ്പോള്‍ അതിജാഗ്രത പാലിക്കുക. പച്ചിലകള്‍ നനവുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്
- പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനിലോ മഴയത്ത് വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ വയറിലോ ഒരു കാരണവശാലും സ്പര്‍ശിക്കരുത്
- നനഞ്ഞ കൈകൊണ്ട് സ്വിച്ചുകളോ മറ്റ് വൈദ്യുത ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാതിരിക്കുക
- കുട്ടികളുടെ കൈയെത്താത്ത ഉയരത്തില്‍ മാത്രം വൈദ്യുത സാമഗ്രികള്‍ സ്ഥാപിക്കുക
- വയറിങ്ങിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണി ചെയ്യുന്നതിന് മുമ്പ് മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്തുക
- ഐ.എസ്.ഐ മുദ്രയുള്ളതും നിലവാരമുള്ളതുമായ വയറുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക
വീട്ടിലെ സുരക്ഷ ഉറപ്പാക്കാന്‍
- വീടുകളില്‍ 30 മില്ലി ആമ്പിയര്‍ പ്രവര്‍ത്തനക്ഷമതയുള്ള ഇ.എല്‍.സി.ബി (എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബേക്കര്‍) നിര്‍ബന്ധമായും സ്ഥാപിക്കുക. ഇത് വൈദ്യുത ചോര്‍ച്ച മൂലമുള്ള അപകടങ്ങള്‍ തടയും. മാസത്തിലൊരിക്കല്‍ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്
- പ്ലാസ്റ്റിക് വയറുകള്‍ ഉപയോഗിച്ചുള്ള താല്‍ക്കാലിക വയറിങ് ഒഴിവാക്കുക. ഒരു പ്ലഗ് പോയിന്റില്‍നിന്ന് ഒന്നിലധികം ഉപകരണങ്ങളിലേക്ക് കണക്ഷന് എടുക്കാതിരിക്കുക
- കേടായ ഉപകരണങ്ങള്‍ ഉടന്‍ തന്നെ നന്നാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുക. റഫ്രിജറേറ്റര്‍, ടി.വി, വാഷിങ് മെഷീന് തുടങ്ങിയ ഗാര്‍ഹിക ഉപകരണങ്ങള്‍ സ്വയം നന്നാക്കാന്‍ ശ്രമിക്കരുത്
- അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍
- വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിത്തമുണ്ടായാല്‍ ഉടന്‍ തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക
- തീ അണക്കാന്‍ വെള്ളം ഉപയോഗിക്കരുത്. ഉണങ്ങിയ മണലോ ഡ്രൈ പൗഡര്‍ ഉപയോഗിച്ചുള്ള അഗ്നിശമന ഉപകരണങ്ങളോ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുക.
- ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മാത്രം അവരെ സ്പര്‍ശിക്കുക. ഉണങ്ങിയ തടിക്കഷണം പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തുക്കള്‍ ഉപയോഗിച്ച് അവരെ വൈദ്യുതി സ്രോതസ്സില്‍നിന്ന് വേര്‍പെടുത്തുക.
- വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496010101
- വൈദ്യുതി തടസ്സത്തിന് 1912 (ടോള്‍ ഫ്രീ നമ്പര്‍) അല്ലെങ്കില്‍ അടുത്തുള്ള സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.