പാലക്കാട്: കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. എൻ.എം. മുഹമ്മദാലിയുടെ പേരിലുള്ള എൻഡോവ്മെന്റ് അവാർഡിന് സിനിമ നടനും പൗരാവകാശ പ്രവർത്തകനുമായ പ്രകാശ് രാജ് അർഹനായതായി കെ.ജി.ഒ.എ ഭാരവാഹികൾ വാർത്തസമ്മേനളത്തിൽ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് ഞായറാഴ്ച പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാധാകൃഷ്ണൻ, ഇ.പി. ജയരാജൻ, എ.കെ. ബാലൻ എന്നിവർ പങ്കെടുക്കും. മാധ്യമപ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസ് ചെയർമാനും സിനിമ നിരൂപകൻ എ. മീരസാഹിബ്, സാഹിത്യകാരി ഒ.ജി. ഒലീന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.