Posted On
date_range Updated On
date_range നായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
പത്തിരിപ്പാല: തെരുവുനായ് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പിതാവിനും മകനും പരിക്കേറ്റു. ലക്കിടി നെല്ലിക്കുർശ്ശി ആനപള്ളിയാലിൽ ഷൗക്കത്തലി (37), മകൻ ശഫാൻ (12) എന്നിവർക്കാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ഷൗക്കത്തലിയുടെ ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ഏഴിന് മുളഞ്ഞൂർ പാതക്കടവിലായിരുന്നു സംഭവം. ഷൗക്കത്തലിയും കുടുംബവും ലക്കിടിയിലേക്ക് വരുമ്പോഴാണ് അപകടം. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.