ജില്ല സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ സി.എഫ്.ഡി ക്ലബ് മാത്തൂർ
പാലക്കാട്: ജില്ല സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മാത്തൂർ സി.എഫ്.ഡി ക്ലബ് 95.5 പോയന്റുമായി ഓവറോൾ ചാമ്പ്യന്മാരായി. 74.5 പോയന്റുമായി പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് രണ്ടാംസ്ഥാനത്തെത്തി. കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് 37 പോയന്റുമായി മൂന്നാംസ്ഥാനം കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ മാത്തൂർ സി.എഫ്.ഡി ക്ലബ് 63.5 പോയന്റുമായി ഒന്നാംസ്ഥാനം നേടി. കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജാണ് 33 പോയന്റുമായി രണ്ടാമത്.
25.5 പോയന്റുമായി പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വനിത വിഭാഗത്തിൽ പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് 43 പോയന്റുമായി ഒന്നാമതെത്തി. 26 പോയന്റുള്ള ഗ്രേസ് അത്ലറ്റിക് അക്കാദമി കൊടുന്തരപ്പുള്ളിയാണ് രണ്ടാംസ്ഥാനത്ത്.
സി.എഫ്.ഡി മാത്തൂർ 22 പോയന്റുമായി മൂന്നാമതെത്തി. ജില്ല മിനി അത്ലറ്റിക്സ് മത്സരത്തിൽ 53 പോയന്റുമായി പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബ് ചാമ്പ്യന്മാരായി. 36 പോയന്റുമായി ജി.വി.എച്ച്.എസ്.എസ് കൊപ്പം രണ്ടാമതും 26 പോയന്റുമായി സി.എഫ്.ഡി മാത്തൂറ മൂന്നാമതുമെത്തി. 50 ക്ലബുകളിൽനിന്ന് ആയിരത്തോളം കായികതാരങ്ങൾ പങ്കെടുത്തു. സമാപന ചടങ്ങിൽ ഒളിമ്പ്യൻ എം. ശ്രീശങ്കർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അത്ലറ്റിക് അസോസിയേഷൻ ജില്ല പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ. മായ, പ്രഫ. സി. രാജേഷ്, പ്രസന്നകുമാർ, എം. രാമചന്ദ്രൻ, പി.ആർ. അശോകൻ, എ.എസ്. സത്യൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.