പെരിങ്ങോട്ട് അപൂര്‍ണമായി കിടക്കുന്ന ഓവുപാലം നിർമാണം
കൂറ്റനാട്: പുനർനിർമാണം പ്രതിസന്ധിയിലായി ഒരുപാലം. നാഗലശ്ശേരി പഞ്ചായത്തിലെ പെരിങ്ങോട്ടാണ് സംഭവം. വെള്ളക്കെട്ടൊഴിവാക്കാൻ നിർമിച്ച പരമ്പരാഗത ഓവുപാലം വേണ്ടെന്ന ഒരു വിഭാഗത്തിന്റെ പിടിവാശിയിൽ അറ്റകുറ്റപ്പണി നടത്തിയ ഭാഗം പൊളിച്ചുനീക്കി.
മഴവെള്ളം സമീപത്തെ വയലിലേക്കും തോട്ടിലേക്കും വിടാനാണ് റോഡിന് കുറുകെ ഓവുപാലം നിർമിച്ചത്. എന്നാല്‍, അടുത്തിടെ പൊതുമരാമത്ത് വകുപ്പ് പുനഃപ്രവൃത്തിക്കായി പാലം പൊളിച്ചിരുന്നു. ഒരു ഭാഗത്ത് പ്രവൃത്തി നടത്തിയെങ്കിലും ശേഷിച്ച ഭാഗം തുടങ്ങാനുള്ള നീക്കമാണ് വിവാദത്തിലായത്.
ഒരുവിഭാഗം ആളുകള്‍ എത്തി പ്രവൃത്തി ചെയ്യുന്ന തൊഴിലാളികളെയും കരാറുകാരനെയും വിരട്ടിയതോടെ നിർമിച്ചത് പൊളിച്ച് സാമഗ്രികളുമായി അവര്‍ മടങ്ങി. വിവരമറിഞ്ഞ് പാലം വേണമെന്നാവശ്യപെട്ട് മറ്റൊരു വിഭാഗം രംഗത്തെത്തി. പാലം പൊളിച്ചതോടെ വെള്ളത്തിനടിയിലാവുമെന്ന ആശങ്കയാണ് പെരിങ്ങോട്ടെ വ്യാപാരികളും നാട്ടുകാരും പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.