പിറ്റ് ലൈൻ നിർമാണം ആരംഭിക്കുന്ന പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ
പാലക്കാട്: റെയിൽവേ സ്റ്റേഷനോട് ചേർന്ന് എട്ട് ഏക്കറിൽ അത്യാധുനിക പിറ്റ് ലൈനിന്റെ പ്രാരംഭ പ്രവർത്തികൾ തുടങ്ങിയതോടെ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ വികസത്തിന്റെ പാതയിൽ. നിലവിൽ മംഗളൂരു, ഷൊർണൂർ എന്നിവടങ്ങളിലാണ് പാലക്കാട് ഡിവിഷിന് പരിധിയിൽ പിറ്റ് ലൈൻ സംവിധാനമുള്ളത്. മംഗളൂരുവിലുള്ള മൂന്ന് പിറ്റ് ലൈനിൽ 10 എക്സ് പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ട്. നാല് ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ കൂടി നടത്താമെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിൽ പ്രതിസന്ധിയിലാണ്.
ഷൊർണൂർ ജങ്ഷനിലെ 12 കോച്ചുകളുടെ പിറ്റ് ലൈനാണുള്ളത്. സ്ഥലമില്ലാത്തതിനാൽ അതു വികസിപ്പിക്കാൻ കഴയില്ലെന്നാണ് റെയിൽവേ പറയുന്നത്. ഡിവിഷൻ പരിധിയിലെ മൂന്നാമത്തെ പിറ്റ് ലൈനിന്റെ പണികൾ പാലക്കാട് ടൗൺ സ്റ്റേഷനിൽ പൂർത്തിയായാൽ മൂന്ന് ദീർഘദൂര ട്രെയിനുകൾ ആരംഭിക്കാൻ കഴിയും. മാത്രമല്ല കോയമ്പത്തൂരിൽ നിന്നുള്ള ചില ട്രെയിനുകൾ പാലക്കാട്ടേക്ക് നീട്ടാനും കഴിയും. ടൗൺ റെയിൽവേ സ്റ്റേഷന്റെ ഏട്ട് ഏക്കറോളം സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് അടക്കമുള്ളവ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സ്ഥലത്തിന് ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി. റെയിൽ ഡിവിഷൻ ആസ്ഥാനമായ പാലക്കാട് പിറ്റ് ലൈൻ ഇല്ലാതിരുന്നത് ഇതുവരെ ദീർഘദൂര ട്രെയിനുകൾ ആരംഭിക്കുന്നതിന് തടസ്സമായിരുന്നു. ഇതുകാരണം പാലക്കാട് റെയിൽവേ ഡിവിഷനിൽ ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചത് മംഗ്ലൂരുവിൽ നിന്നാണ്. ഒരു പിറ്റ് ലൈൻ, ട്രെയിൻ നിർത്തിയിടാനുള്ള രണ്ടു സ്റ്റേബിളിങ്ങ് ലൈൻ, കോച്ച് അറ്റകുറ്റപ്പണിക്കുള്ള സിക് ലൈൻ, സിഗ്നൽ എന്നിവ നിർമിക്കുന്നതിന് 25 കോടി രൂപയാണ് പ്രതിഷീക്കുന്നത്. സബ് സ്റ്റേഷൻ ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കും. മൊത്തം പദ്ധതി ചിലവ് 46 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.