ക്രിസ്മസ്: കെ.എസ്.ആർ.ടി.സിക്ക് പാലക്കാട് ജില്ലയിൽ റെക്കോഡ് വരുമാനം

പാലക്കാട്: ക്രിസ്മസ് അവധിക്കാലത്ത് ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം. ഡിസംബർ 22 മുതൽ ജനുവരി മൂന്നുവരെ പാലക്കാട്, മണ്ണാർക്കാട്, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽനിന്നുള്ള കലക്ഷൻ വരുമാനം 3,90,11,531 രൂപയായി ഉയർന്നു. ഈ ദിവസങ്ങളിൽ 7,28,666 യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചതായി അധികൃതർ അറിയിച്ചു. അവധി ആരംഭിക്കുന്ന ക്രിസ്മസ് തലേന്നാണ് ഏറ്റവും ഉയർന്ന കലക്ഷൻ; 35,88,286 രൂപ. ഈ ദിവസം 67,982 പേർ യാത്ര ചെയ്തു.

ഏറ്റവും കൂടുതൽ സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന പാലക്കാട് ഡിപ്പോയാണ് കലക്ഷനിൽ മുന്നിൽ. ക്രിസ്മസ് സീസണിൽ 2,22,34,235 രൂപയാണ് പാലക്കാട് ഡിപ്പോയുടെ വരുമാനം. ഈ ദിവസങ്ങളിൽ 3,57,869 യാത്രക്കാർ ഡിപ്പോയിൽനിന്നുള്ള സർവീസുകളെ ആശ്രയിച്ചു. ക്രിസ്മസ് തലേന്നാളാണ് പാലക്കാട് ഡിപ്പോയിലും ഉയർന്ന കലക്ഷൻ.

33895 യാത്രക്കാരുണ്ടായിരുന്ന ഈ ദിവസം ഡിപ്പോയുടെ വരുമാനം 20,79,995 രൂപ. വടക്കഞ്ചേരി ഡിപ്പോയിലാണ് സീസണിലെ ഏറ്റവും കുറഞ്ഞ കലക്ഷൻ. ഡിസംബർ 22 മുതലുള്ള 13 ദിവസങ്ങളിൽ വടക്കഞ്ചേരി ഡിപ്പോയുടെ ആകെ കലക്ഷൻ 47,39,949 രൂപയാണ്. യാത്രക്കാർ 114338 പേരും.

Tags:    
News Summary - Christmas: Record revenue for KSRTC in Palakkad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.