മണ്ണാർക്കാട്: മധു കൊലക്കേസിന്റെ വിചാരണ പ്രാഥമിക ഘട്ടത്തിൽ അന്നത്തെ ജഡ്ജി കെ.എസ്. മധുവാണ് കേസ് പരിഗണിച്ചത്. വാദംകേട്ട് അന്തിമവിധി പറഞ്ഞത് സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ. കേസിൽ 129 സാക്ഷികൾ. വിചാരണ തുടങ്ങിയപ്പോൾ 122 സാക്ഷികൾ ആയിരുന്നു. പിന്നീട് ഏഴുപേരെ ചേർത്തു. പ്രോസിക്യൂഷൻ വിസ്തരിച്ച സാക്ഷികളുടെ എണ്ണം 103. പ്രതിഭാഗം വിസ്തരിച്ച സാക്ഷികൾ എട്ട്.
മധുവിന്റെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ വിസ്തരിച്ച പ്രധാന സാക്ഷികളിൽ 24 പേർ കൂറുമാറി. പ്രോസിക്യൂഷൻ സാക്ഷികളിൽ അനുകൂലമായി മൊഴി നൽകിയവർ 79. വിസ്തരിക്കുന്നതിൽനിന്ന് പ്രോസിക്യൂഷൻ ഒഴിവാക്കിയത് 24 പേരെ. സാക്ഷിവിസ്താരം തുടങ്ങിയത് 2022 ഏപ്രിൽ 28ന്. 168 സീരിസിൽ പ്രോസിക്യൂഷൻ മാർക്ക് ചെയ്തത് 375 രേഖകൾ. പ്രോസിക്യൂഷൻ മാർക്ക് ചെയ്തത് 37 സീരിസിൽ 37 തൊണ്ടിമുതലുകൾ. പ്രതിഭാഗം മാർക്ക് ചെയ്ത രേഖകളുടെ എണ്ണം 30. നാലായിരത്തിലേറെ പേജുകൾ ഉള്ളതാണ് കേസ് ഫയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.