ദേശീയപാത എരിവിൽ തോട്ടിൽ പിക്കപ്പ് വാനും കാറും
കൂട്ടിയിടിച്ച നിലയിൽ
മുണ്ടൂർ: ദേശീയപാതയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വയനാട് പൊൽപ്പുള്ളി സ്വദേശി ഡ്രൈവർ സനൽ ഉൾപ്പെടെ നാല് പേരാണ് പാലക്കാട്ട് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മുട്ടിക്കുളങ്ങരക്കടുത്ത് പുതുപ്പരിയാരം എരിവിൽ തോട് ഭാഗത്തായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ പാൽ കയറ്റിവന്ന പിക്കപ്പ് വാനും എതിരെ വയനാട് ഭാഗത്തുനിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവാഹനങ്ങളും വേഗത കുറഞ്ഞ തോതിലായിരുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി.
അലനല്ലൂർ: കർക്കിടാംകുന്ന് ഉണ്ണ്യാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ കാരയിലെ പൊന്നോത്ത് ഉണ്ണീൻ(50), എടത്തനാട്ടുകര ശങ്കരൻ പടി വെള്ളേങ്ങര വീരന്റെ മകൻ നൗഷാദ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. എടത്തനാട്ടുകര ഉണ്ണ്യാൽ റോഡിലെ പുന്നമണ്ണ റോഡ് ജങ്ഷനിലായിരുന്നു അപകടം നടന്നത്. രണ്ട് പേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണ്യാൽ ഭാഗത്തുനിന്ന് എടത്തനാട്ടുകര ഭാഗത്തേക്ക് പോകുന്ന ബൈക്കും എടത്തനാട്ടുകര ഭാഗത്തുനിന്ന് കാര ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.