നണ്ടൻകിഴായയിൽ തകർന്ന ബാഗ് നിർമാണ കേന്ദ്രം
മുതലമട: നണ്ടൻ കിഴായയിൽ ബാഗ് നിർമാണ കേന്ദ്രം തകർന്ന് നാലര ലക്ഷത്തിന്റെ ഉൽപന്നങ്ങൾ നശിച്ചു. തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
നണ്ടൻകിഴായ ആനമാറി റോഡിൽ പ്രവർത്തിക്കുന്ന സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ബാഗ് നിർമാണ കേന്ദ്രം പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂരയാണ് വ്യാഴാഴ്ച അർധരാത്രി പൂർണമായി തകർന്നത്. രാത്രി പത്തുവരെ 15ലധികം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു.
മേൽക്കൂര തകർന്നതോടെ തുന്നൽ യന്ത്രങ്ങൾ, ബാഗ് നിർമാണ സാമഗ്രികൾ, 600ലധികം ബാഗുകൾ തുടങ്ങിയവ നശിച്ചു. നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുതലമട യൂനിറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.