ആലത്തൂർ എ.എസ്എം.എം.എച്ച്്.എസ് സ്കൂൾ കെട്ടിടത്തിന് മുകളിലെ ബെല്ല്
ആലത്തൂർ: ടൗണിലെ ജനങ്ങളെ സമയമറിക്കുന്ന ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ മണിയൊച്ച 12 പതിറ്റാണ്ടിലേക്ക്. വിദ്യാലയത്തിലെ ബെല്ലിന്റെ ശബ്ദം സ്ക്കൂളിന്റേത് മാത്രമല്ല, ഒരു പ്രദേശത്തിന്റെ നാഴികമണിയാണ്. 1906 ൽ സ്ഥാപിതമായ വിദ്യാലയത്തിലെ ബെല്ല് എല്ലാ പ്രവർത്തി ദിവസവും ഇന്നും മുഴങ്ങുന്നു.
നാടും നഗരവും അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മാത്രമാണ് മണി ദീർഘകാലം നിശ്ശബ്ദമായത്. രാവിലെ 9.30ന് ആദ്യ മണി മുഴങ്ങും. തുടർന്ന് 45 മിനിറ്റ് ഇടവിട്ടും ഉച്ചഭക്ഷണ അറിയിപ്പായി ഒരു മണിക്കും തുടർന്ന് സ്കൂൾ വിടുന്ന 4 മണിക്കും മുഴുങ്ങുന്ന മണി ഒരു ഗ്രാമത്തിന്റെ സമയ അറിയിപ്പാണ്. എല്ലാ വിദ്യാലയങ്ങളിലും സമയാസമയങ്ങളിൽ ബെല്ല് സംവിധാനമുണ്ട്.
സ്കൂളിനകത്ത് മാത്രം കേൾക്കാവുന്ന സംവിധാമായിരിക്കും അത്. എന്നാൽ, ആലത്തൂർ എ.എസ്.എം.എം സ്കൂളിലെ മണി കെട്ടിടത്തിന് മുകൾ ഭാഗത്ത് ഉയരത്തിൽ റോഡിന് അഭിമുഖമായാണ് സ്ഥാപിച്ചിട്ടുള്ളത്. സ്കൂളിലെ സമയ അറിയിപ്പ് നാട്ടിലാകെ കേൾക്കാൻ കഴിയും. മണി അടിക്കാൻ കയർ സംവിധാനമുണ്ട്. ഇപ്പോൾ പ്രായം 119 ലെത്തിയ നാഴികമണി ഗതകാലത്തിന്റെ പെരുമയും പേടി മുഴങ്ങിക്കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.