തച്ചനാട്ടുകര: കുടും വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതിയെ ആറുമാസത്തിന് ശേഷം പൊലീസ് പിടികൂടി.
ഏടത്തനാട്ടുകര, കിളിയാത്ത് ഹൗസിൽ കുഞ്ഞാലനാണ് (53) പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് നാട്ടുകൽ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. 2025 ണ്വംബർ 25 ന് പുലർച്ചെ 5.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാഴിയിൽ താമസിച്ച് പ്രസവശുശ്രൂഷ ജോലി ചെയ്തുവരികയായിരുന്ന ഭാര്യക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തെത്തുടർന്ന് കൊലപ്പെടുത്താൻ പ്രതി പദ്ധതിയിടുകയായിരുന്നു. ഭാര്യ ജോലി ചെയ്തിരുന്ന വീടിന്റെ കിണറിന് സമീപം മടവാളുമായി പ്രതി ഒളിച്ചിരിക്കുകയും അവിടെയെത്തിയ ഭാര്യയുടെ തലയിലും കൈകാലുകളിലും പലതവണ വെട്ടി ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയി. പരിക്കേറ്റ സ്ത്രീ ദീർഘനാളത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സംഭവത്തിൽ നാട്ടുകൽ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് കർണാടകയിലെ മടിക്കേരിയിൽ എത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.