തൃശൂർ: ജില്ലയിൽ ശനിയാഴ്ച 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പത്ത് പേർക്കുകൂടി നെഗറ്റിവായി. ഇതോടെ ജില്ലയിൽ നിലവിലെ പോസിറ്റിവ് കേസ് 189. ജില്ലയിൽ ഇതുവരെയുള്ള ആകെ പോസിറ്റിവ് കേസ് 463. ആകെ നെഗറ്റിവ് കേസ് 268. രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ ജവാന്മാരാണ് (34, 51, 50, 55). മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചങ്ങരംകുളം കണ്ടെയിൻമൻെറ് സോണിലെ ബാങ്കിൽ ജോലി ചെയ്ത രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട കുന്നംകുളം സ്വദേശി (36, പുരുഷൻ), കോർപറേഷനിൽ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന 31കാരി, ജൂൺ 14ന് സൗദിയിൽനിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ജൂൺ 26ന് സൗദിയിൽനിന്ന് വന്ന പഴുവിൽ സ്വദേശി (43, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽനിന്ന് വന്ന പഴുവിൽ സ്വദേശി (44, പുരുഷൻ), ജൂൺ 21ന് സൗദിയിൽനിന്ന് വന്ന ചാലക്കുടി സ്വദേശി (33, പുരുഷൻ), ജൂൺ 30ന് ഖത്തറിൽനിന്ന് വന്ന അടാട്ട് സ്വദേശി (38, പുരുഷൻ), ജൂൺ 30ന് ദുബൈയിൽനിന്ന് വന്ന കുന്നംകുളം സ്വദേശി (38, പുരുഷൻ), റിയാദിൽനിന്ന് വന്ന വരവൂർ സ്വദേശി (44, പുരുഷൻ), റിയാദിൽനിന്ന് വന്ന വെള്ളാങ്ങല്ലൂർ സ്വദേശി (48, പുരുഷൻ), റിയാദിൽനിന്ന് വന്ന നാട്ടിക സ്വദേശി (50 പുരുഷൻ), റിയാദിൽനിന്ന് വന്ന മണ്ണുത്തി സ്വദേശി (59, പുരുഷൻ), ജൂൺ ഒന്നിന് മുംബൈയിൽനിന്ന് വന്ന പുല്ലഴി സ്വദേശി (33, പുരുഷൻ), ജൂൺ 30ന് ബംഗളൂരുവിൽനിന്ന് വന്ന തൃശൂർ സ്വദേശി (31, പുരുഷൻ), ബംഗളൂരുവിൽനിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരുവയസ്സുള്ള ആൺകുഞ്ഞ്, ബംഗളൂരുവിൽനിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (25, പുരുഷൻ) എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ സ്വദേശികളായ ഒമ്പതുപേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 18,472 പേരിൽ 18,259 പേർ വീടുകളിലും 213 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1139 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതുതായി ചേർത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് പട്ടികയിൽനിന്ന് ഒഴിവാക്കി. ശനിയാഴ്ച 309 സാമ്പിൾ പരിശോധനക്കയച്ചു. ഇതുവരെ ആകെ 11,667 സാമ്പിളുകൾ അയച്ചതിൽ 10,413 എണ്ണത്തിൻെറ ഫലം വന്നു. ഇനി 1234 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സൻെറിനൽ സർവൈലൻസിൻെറ ഭാഗമായി 4197 സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചു. ശനിയാഴ്ച 399 ഫോൺ വിളികളാണ് ജില്ല കൺട്രോൾ സെല്ലിലേക്ക് വന്നത്. 226 പേർക്ക് കൗൺസലിങ് നൽകി. ശനിയാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി ആകെ 600 പേരെ പരിശോധിച്ചു. ബി.എസ്.എഫ് ജവാന്മാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സൗകര്യം നൽകും തൃശൂർ: കൈനൂർ ബി.എസ്.എഫ് ക്യാമ്പിലെ നാല് ജവാന്മാർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് ജവാന്മാരുടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ 50 മുറികൾ ജില്ല ഭരണകൂടം ലഭ്യമാക്കും. രണ്ടുപേർക്ക് നിൽക്കാൻ കഴിയുന്ന മുറികളാണ് ലഭ്യമാക്കുക. ഇതിലൂടെ 100 പേരെ ക്വാറൻറീൻ ചെയ്യാൻ കഴിയും. കൂടാതെ, 30 പേരെ ക്യാമ്പിലെ സൗകര്യം ഉപയോഗിച്ച് ക്വാറൻറീൻ ചെയ്യും. 200ഓളം ജവാന്മാർ ക്യാമ്പിലുണ്ട്. സമ്പർക്കമില്ലാത്തവരെ അവധി നൽകി വീടുകളിലേക്ക് അയക്കാൻ ജില്ല ഭരണകൂടം സർക്കാറിലേക്ക് ശിപാർശ നൽകും. ഇക്കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്താൻ ജില്ല മെഡിക്കൽ ഓഫിസറുടെ (ആരോഗ്യം) നേതൃത്വത്തിൽ ഒരുസംഘം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും തുടർനടപടികൾ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലയിൽ ഇ-അദാലത്ത് ഒന്ന്, മൂന്ന് ശനിയാഴ്ചകളിൽ തൃശൂർ: മാസത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ ഇ-അദാലത്തുകൾ സംഘടിപ്പിക്കാൻ ജില്ല ഭരണകൂടത്തിന് സംസ്ഥാന സർക്കാറിൻെറ നിർദേശം. ഇതിൻെറ ഭാഗമായി ചാലക്കുടി താലൂക്കിലെ ഇ-അദാലത്ത് ശനിയാഴ്ച നടന്നു. ഇ-അദാലത്തിൽ ലഭിച്ച 11ൽ അഞ്ച് പരാതികളിൽ അന്തിമ തീരുമാനമായി. ആറെണ്ണം തുടർ നടപടിക്ക് കലക്ടർ എസ്. ഷാനവാസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.