ആലത്തൂർ: പുതിയങ്കത്ത് സ്വകാര്യ ബസ് സ്റ്റിയറിങ് പൊട്ടി റോഡ് വശത്തെ വാട്ടർ ടാങ്കിന്റെ മതിലിൽ ഇടിച്ച് 14 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമുൾപ്പെടെ 16 പേർക്ക് പരിക്കേറ്റു.പല്ലാവൂർ പെരിഞ്ചേരി പരമേശ്വരൻ, കയറാടി കല്ലoപറമ്പ് റഷീദ് (53) മേലാർക്കോട് താഴക്കോട്ട്കാവ് അസ്ന (21), സഹോദരൻ അനസ്,
മേലാർക്കോട് ഇരട്ടകുളം സുന്ദരി (60), കുന്നുംപുറം സഹദേവൻ (65), എലവഞ്ചേരി കരിങ്കുളം സുജാത (40), ഗീത (45), ആദിത്യ (20), എടങ്ങറ കുന്ന് ലക്ഷ്മി (50), കുന്നിൽ രുഗ്മണി (57), ആലത്തൂർ ഗേൾസ് സ്കൂൾ വിദ്യാർഥിനി മേലാർക്കോട് ഇരട്ടകുളം ആതിര (16), അഞ്ജന (17), കണിമംഗലം ആലക്കൽ അനിത (25), ബസ് ഡ്രൈവർ മേലാർക്കോട് തെക്കുംപുറം മുരളി (56), കണ്ടക്ടർ ദേവൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആലത്തൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ-നെന്മാറ റൂട്ടിലോടുന്ന ബസാണ് ബുധനാഴ്ച വൈകുന്നേരം 5.15 ഓടെ അപകടത്തിൽപ്പെട്ടത്. ഇതേ സ്ഥലത്ത് 15 ദിവസം മുമ്പ് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് കോന്നല്ലൂർ സ്വദേശിയായ അനീഷ് എന്ന യുവാവ് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.