Posted On
date_range Updated On
date_range സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് പരിക്ക്
ഒറ്റപ്പാലം: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനൊന്നുകാരന് കാലിന് പരിക്കേറ്റു. വരോട് വീട്ടമ്പാറയിലാണ് സംഭവം. പ്രദേശവാസിയായ ശ്രീഹർഷനാണ് പരിക്കേറ്റത്. നടന്നുപോകുന്നതിനിടെ നിലത്ത് കിടന്നിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
പന്നിപ്പടക്കമാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.