* എടപ്പാളിലെ രണ്ട് ഡോക്ടർമാർക്കും നഴ്സിനും രോഗമുക്തി എടപ്പാൾ: എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ 680 പേരിൽ 677 ഫലം നെഗറ്റിവ്. എടപ്പാൾ ആശുപത്രിയിൽനിന്ന് 480, ശുകപുരം ആശുപത്രിയിൽ 200 പേരുടെയും പരിശോധനയാണ് നടത്തിയത്. ഇതിൽ മൂന്നുപേരുടെ ആൻറി ബോഡി പരിശോധനയിൽ സംശയം തോന്നിയതിനാൽ വീണ്ടും പരിശോധനക്കയച്ചു. കോവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരടക്കം മൂന്ന് പേർക്ക് രോഗമുക്തി. വട്ടംകുളം ശുകപുരം ആശുപത്രിയിലെ ഡോക്ടറായ (ഫിസിഷ്യന്‍) വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61), എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറായ (കുട്ടികളുടെ വിഭാഗം) വട്ടംകുളം ശുകപുരം സ്വദേശി (49), എടപ്പാള്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് എടപ്പാള്‍ പൊറൂക്കര സ്വദേശിനി (32) എന്നിവരാണ് രോഗമുക്തരായത്. ജൂൺ 19ന് സൻെറിനൽ സർൈവലൻസിൻെറ ഭാഗമായാണ് ആരോഗ്യ പ്രവർത്തകരുടെ സ്രവം പരിശോധിച്ചത്. ജൂൺ 28ന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയോടെ ഇവർ വീട്ടിലെത്തി. ഇനി 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.