പട്ടാമ്പി: എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വിളയൂര്‍ കരിങ്ങനാട് കൊടക്കാട്ടു പറമ്പില്‍ തഹ്‌സിന്‍ ഹംസയെ(23)യാണ് 3.74 ഗ്രാം മയക്കുമരുന്നുമായി പട്ടാമ്പി സബ് ഇന്‍സ്‌പെക്ടര്‍ ബിന്ദുലാല്‍ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്ന് വിൽപനക്കായി കൊണ്ടുവന്നതാണ് ലഹരി മരുന്ന്. രഹസ്യ വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവില്‍ ദിവസങ്ങളോളം താമസിച്ച് ലഹരിമരുന്നുമായി നാട്ടിലെത്തി വിൽപന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.