പത്താംതരം, ഹയര്‍സെക്കന്ററി തുല്യത:ജില്ലയില്‍ 3196 പേര്‍ പരീക്ഷ എഴുതും

പത്താംതരം, ഹയര്‍സെക്കൻഡറി തുല്യത: ജില്ലയില്‍ 3196 പേര്‍ പരീക്ഷ എഴുതും പാലക്കാട്: കേരള സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍സെക്കൻഡറി തുല്യത ഒന്നാംവര്‍ഷം (ആറാം ബാച്ച്), രണ്ടാം വര്‍ഷം (അഞ്ചാം ബാച്ച്) പൊതുപരീക്ഷ ആഗസ്റ്റ് 13 മുതല്‍ ആരംഭിക്കും. 17 മുതല്‍ നിശ്ചയിച്ച പത്താംതരം തുല്യത പരീക്ഷ സെപ്​റ്റംബര്‍ 12ലേക്ക് മാറ്റി. പത്താംതരം തുല്യത പരീക്ഷ 19 സ്കൂളുകളിലും ഹയര്‍സെക്കൻഡറി തുല്യത പരീക്ഷ 13 സ്കൂളുകളിലുമായാണ് നടക്കുന്നത്. ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളില്‍ നിന്നായി ഒന്ന്, രണ്ട് വര്‍ഷങ്ങളിലായി ആകെ 2049 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്നാംവര്‍ഷം 1041 പേരും രണ്ടാംവര്‍ഷം 1008 പേരും ഉള്‍പ്പെടുന്നു. 1464 പേര്‍ സ്ത്രീകളും 585 പുരുഷന്‍മാരുമാണ്. പത്താംതരം തുല്യതയ്ക്ക് 1147 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 528 സ്ത്രീകളും 619 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പത്താംതരം തുല്യത പരീക്ഷ എഴുതുന്ന വടവന്നൂര്‍ സ്വദേശിനി 71കാരി സത്യഭാമയാണ് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ രണ്ടാംവര്‍ഷം പരീക്ഷ എഴുതുന്ന പിരായിരി ഗ്രാമപഞ്ചായത്ത് കല്ലേക്കാട് സ്വദേശിനി 68കാരി പി.എം. മൈമൂനയാണ് പ്രായം കൂടിയ പഠിതാവ്. വിവിധ കേന്ദ്രങ്ങളിലായി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 31 ജനപ്രതിനിധികള്‍ തുല്യത പരീക്ഷ എഴുതുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.