ഇ-ശ്രം രജിസ്ട്രേഷന്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ നിർദേശം

പാലക്കാട്: ജില്ലയിലെ അസംഘടിത തൊഴിലാളികളെ ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യിപ്പിക്കണമെന്ന് ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തിലാണ് നിർദേശം. ജില്ലയിലെ നിലവിലുള്ള കണക്കുകള്‍ പ്രകാരം എട്ട് ലക്ഷം തൊഴിലാളികളെ പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ മൂന്നു ലക്ഷം തൊഴിലാളികള്‍ രജിസ്​റ്റര്‍ ചെയ്തു കഴിഞ്ഞതായി ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. കോവിഡ് സാഹചര്യം മൂലം മന്ദഗതിയിലായ രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്തുമെന്നും ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.