പാലക്കാട്: മാർഗദർശിയായി എന്നും കൂടെയുണ്ടായിരുന്ന നേതാവിനെയാണ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തോടെ നഷ്ടമായതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യു.ഡി.എഫിനെ ശക്തിപ്പെടുത്തി നിലനിർത്താൻ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ശങ്കരനാരായണന് പകരം വെക്കാൻ മറ്റൊരു നേതാവില്ല. താൻ കൺവീനർ സ്ഥാനമൊഴിഞ്ഞ ശേഷം ശങ്കരനാരായണനാണ് ഏറ്റെടുത്തത്. അതികായന്റെ ശൂന്യത- സ്പീക്കര്‍ പാലക്കാട്: ശങ്കരനാരായണന്റെ നിര്യാണം രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഒരു അതികായന്റെ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. ഉയര്‍ന്ന മൂല്യങ്ങളുടെയും ഉന്നത ഗുണങ്ങളുടെയും മാതൃകയായിരുന്നു അദ്ദേഹം. ഗവര്‍ണറായി ഇരിക്കുമ്പോഴും സരസമായും സൗഹാർദമായും പെരുമാറിയ വ്യക്തിയാണ് ശങ്കരനാരായണനെന്നും സ്പീക്കര്‍ പറഞ്ഞു. തലയെടുപ്പുള്ള നേതാവ്- മന്ത്രി കെ. രാധാകൃഷ്ണന്‍ പാലക്കാട്: എല്ലാ അർഥത്തിലും തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണന്റെ ഇടപെടല്‍ സങ്കീര്‍ണ വേളകളില്‍ പോലും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.