ചെസ്​ അഭിമാന താരങ്ങളെ ആദരിക്കും

തൃശൂർ: മേജർ ധ്യാൻചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെന്‍റിന് അർഹനായ ചെസ്​ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് കുന്തെ, ലോക യൂത്ത് ചെസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ എന്നിവരെ ആദരിക്കുമെന്ന്​ ചെസ് ടൂറിസം കൂട്ടായ്മയായ ഓറിയന്‍റ്​​ ചെസ്​ മൂവ്സ് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടിന്​ തൃശൂർ പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി. അബ്ദുറഹിമാൻ, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ.ആർ. സാംബശിവൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ എൻ.ആർ. അനിൽകുമാർ, അജിത്കുമാർ രാജ, ജോ പറപ്പിള്ളി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.