വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന ഉണക്ക മീൻ കടയിൽനിന്ന് കേടായ 100 കിലോ ഉണക്കമീൻ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടികൂടി നശിപ്പിച്ചു. തരൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ പി.വി. ആസാദ്, ആലത്തൂർ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഹേമ എന്നിവരാണ് പരിശോധന നടത്തിയത്. കേരള ഫുഡ് സേഫ്റ്റി കമീഷണറുടെ നിർദേശപ്രകാരം സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായായിരുന്നു വടക്കഞ്ചേരിയിലെ പരിശോധന. പരിശോധനയിൽ കേടായ മത്സ്യം വിൽപനക്ക് സൂക്ഷിച്ച സ്ഥാപനത്തിന് പിഴ ചുമത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.