ALERT Innerbox ഗൂഗിൾ ഓൺലൈൻ സമ്മേളനം പാലക്കാട്: പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരത്തിന്റെ 20ാം വാർഷികദിനമായ വെള്ളിയാഴ്ച രാത്രി ഏഴിന് പ്ലാച്ചിമട സമര സമിതിയും ഐക്യദാർഢ്യ സമിതിയും ഗൂഗിൾ ഓൺലൈൻ പൊതുസമ്മേളനം സംഘടിപ്പിക്കും. പരിസ്ഥിതി-കർഷക അവകാശ പ്രവർത്തകയായ ചുക്കി നഞ്ചുണ്ടസാമി ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ പരിസ്ഥിതി-പൗരാവകാശ-സാംസ്‌കാരിക രംഗത്തുള്ള നിരവധി പേർ സംബന്ധിക്കും. പ്ലാച്ചിമട നഷ്ടപരിഹാരം നിർണയിക്കാൻ രൂപീകരിച്ച ഉന്നതാധികാരസമിതി അംഗം എസ്. ഫൈസി സമ്മേളനത്തിൽ പങ്കെടുത്ത് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യുണലിന്റെ ഭാവിയെ സംബന്ധിച്ചു സംസാരിക്കും. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്ലാച്ചിമട കോളക്കമ്പനിക്കു മുൻപിൽ നടത്താനിരുന്ന പരിപാടി ഓൺലൈൻ ഫ്ലാറ്റ് ഫോമിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.