ഉത്സവപ്പറമ്പിൽ കത്തിക്കുത്ത്​; പ്രതികൾ റിമാൻഡിൽ

ആലത്തൂർ: പുള്ളോട് വേല നടക്കുന്ന പറമ്പിലുണ്ടായ വഴക്കിനിടക്ക് കത്തികൊണ്ട് കുത്തിയ കേസിലെ പ്രതികളായ രണ്ടുപേരെ ആലത്തൂർ കോടതി റിമാൻഡ്​ ചെയ്തു. പുള്ളോട് ഉടുകിൻകാട്ടിൽ പ്രജീഷ്, പുള്ളോട് അനുരാഗ് എന്നിവരെയാണ് റിമാൻഡ്​ ചെയ്തത്. പുള്ളോട് കിഴക്കേതറയിൽ ഹരികൃഷ്ണനാണ്​ (26) പരിക്കേറ്റത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആലത്തൂർ പൊലീസ് ചാർജ് ചെയ്ത കേസിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.