പാലക്കാട്: കേരളത്തിൽ ലവ് ജിഹാദും നാർകോട്ടിക് ജിഹാദും ഇല്ലെന്ന ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ നിലപാടിനെ കേരള മുസ്ലിം കോൺഫറൻസ് ജില്ല കമ്മിറ്റി . ഇതുസംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തപ്പോൾ അതേ വിഷയം സി.പി.എമ്മിന്‍റെ ഉത്തരവാദപ്പെട്ടയാൾ പറഞ്ഞപ്പോൾ നാവിന് പിഴവ് പറ്റിയതാണെന്ന് പറഞ്ഞു വെള്ളപൂശാനുള്ള നീക്കമാണ് നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ജനറൽ കൺവീനർ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ. ജബ്ബാറലി, ജെ. ബഷീർ അഹമ്മദ്, എസ്.എ. മുഹമ്മദ് യൂസഫ്, ഐ. സഹാബുദ്ദീൻ, കെ. മുഹമ്മദ് ഇസ്മായിൽ, എ.വൈ. നൗഷാദ്, ടി.കെ. മുഹമ്മദ് ബഷീർ, കെ.എ. അബ്ദുറബ്ബ്, കെ.എം. സിദ്ദീഖ്, കെ.എ. മുഹമ്മദ് നജീബ്, ഡി. ഫാറൂഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.