സ്വകാര്യ ബസുകൾ നഗരത്തിൽനിന്നുള്ള അവസാന സർവിസ് ഒഴിവാക്കുന്നത് രാത്രി ദുരിതം വർധിപ്പിക്കുന്നു പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്ന് ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോഴും ജില്ലയിൽ ബസ്, ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലായില്ല. രാത്രി എട്ട് കഴിഞ്ഞാൽ നഗരത്തിൽനിന്ന് ഗ്രാമീണ മേഖലകളിലേക്ക് ബസ് സർവിസില്ലെന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. അനുദിനമുള്ള ഇന്ധന വില വർധനയിൽ പൊറുതിമുട്ടിയ ഇടത്തരം-സാധാരണ വിഭാഗങ്ങൾ യാത്രക്ക് ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിൻ, ബസ് സർവിസുകൾ മുഴുവനും പുനഃസ്ഥാപിക്കാത്തത് യാത്രക്ലേശം രൂക്ഷമാക്കുന്നു. തുച്ഛശമ്പളത്തിന് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ പണിയെടക്കുന്നവർ നിരവധിയാണ്. ഇവർക്ക് രാത്രി ഒമ്പത് കഴിയാതെ ജോലി അവസാനിപ്പിക്കാൻ കഴിയില്ല. എന്നാൽ, രാത്രി പൊതുഗതാഗതം ഇല്ലാത്തത് ഇത്തരക്കാരെയാണ് ഏറെ വലക്കുന്നത്. പൂടൂർ, കോട്ടായി ഭാഗത്തേക്ക് രാത്രി 7.15 കഴിഞ്ഞാൽ ബസില്ല. കോവിഡിന് മുമ്പ് വരെ രാത്രി ഒമ്പതിനാണ് നഗരത്തിൽനിന്നുള്ള അവസാന ബസ്. രാത്രി എട്ട് കഴിഞ്ഞാൽ പട്ടാമ്പി ഭാഗത്തേക്കും ഇതേ അവസ്ഥയാണ്. സ്വകാര്യ ബസുകൾ തുടർച്ചയായി സർവിസ് മുടക്കുന്നത് പതിവാണ്. സ്വകാര്യ ബസുകൾക്ക് താൽപര്യമുള്ള സർവിസുകൾ മാത്രം നടത്തുന്ന നടപടിയിൽ മോട്ടോർ വാഹന വകുപ്പും കണ്ണടക്കുന്നു. ഇത്തരം ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്ത് അവ കെ.എസ്.ആർ.ടി.സിക്ക് നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോവിഡിൽ നിർത്തിയ ട്രെയിനുകളിലെ അൺറിസർവഡ് കോച്ചുകൾ പൂർണമായി പുനഃസ്ഥാപിക്കാത്തതും യാത്രദുരിതം വർധിപ്പിക്കുന്നു. രാത്രി ഒമ്പതിനും പത്തിനുമിടയിൽ തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം ട്രെയിനുകൾ എന്നിവ പാലക്കാട്ടുനിന്ന് പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ, അമൃതയിൽ അൺറിസർവഡ് കോച്ചുകൾ പുനഃസ്ഥാപിക്കാത്തതും, ചെന്നൈ-മംഗലാപുരം ട്രെയിൻ സമയം മാറ്റി ഓടുന്നതും യാത്രദുരിതം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.