വൈക്കോലിന് വില നിർണയം വേണമെന്ന്

കൊടുവായൂർ: വൈക്കോലിന്​ വില നിർണയിക്കണമെന്ന്​ കർഷകർ. വേനൽമഴയുടെ പേരിൽ കർഷകരിൽനിന്ന്​ കുറഞ്ഞ വിലയ്​ക്ക്​ വൈക്കോൽ വാങ്ങാൻ ഏജന്‍റുമാർ ശ്രമിക്കുകയാണെന്നും കർഷകർ പറയുന്നു. വേനൽമഴ ശക്തമാകുന്നതിനിടെ രണ്ടാം വിള കൊയ്ത്തിൽനിന്ന്​ ലഭിക്കുന്ന വൈക്കോൽ വേഗത്തിൽ വിറ്റുതീർക്കാനുള്ള തിരക്കിലാണ് കർഷകർ. കെട്ടിന് 260 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഏക്കറിന് 14-16 കെട്ടുകൾ വരെ ഉണ്ടാകും. തൃശൂർ, എറണാകുളം ജില്ലകളിലേക്കാണ് കൂടുതലായി വൈക്കോൽ കയറ്റിപ്പോകുന്നത്. ഏജന്‍റുമാർ മുഖേനയാണ് വൈക്കേൽ കയറ്റുന്നത്. ടയർ വാഹനം ഉപയോഗിച്ചാണ് കൂടുതലും കൊയ്ത്തു നടത്തുന്നത്. ചെയിൻ വാഹനത്തെ അപേക്ഷിച്ച് വാടകയിൽ 800 രൂപയോളം കുറവ്​ ലഭിക്കുന്നതും കൂടുതൽ വൈക്കോൽ ലഭിക്കുമെന്നതും പ്രത്യേകതയാണ്. കാലവർഷക്കെടുതിയിൽ കൃഷിനാശം സംഭവിച്ചതിനാൽ ഒന്നാം വിളക്ക് നെല്ലും വൈക്കോലും കാര്യമായി ലഭിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.