ജില്ലതല പരിശീലന ക്യാമ്പ്

മങ്കര: 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ജില്ല ശുചിത്വ മിഷ‍ന്‍റെ നേതൃത്വത്തിൽ മങ്കര ഗ്രാമപഞ്ചായത്തിൽ നടന്ന ജില്ലതല ഏകദിന പരിശീലന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഇ.പി. സുരേഷ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി ജില്ല പ്രോഗ്രാം കോഓഡിനേറ്റർ ബാലഗോപാൽ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ടി.ജി. അഭിജിത് സംസാരിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാർ, എൽ.എസ്.ജി അസി. എൻജിനീയർമാർ, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനീയർമാർ, ഇറിഗേഷൻ അസി. എൻജിനീയർമാർ എന്നിവരടങ്ങുന്ന 300 പേർ ക്യാമ്പിൽ പങ്കെടുത്തു. ചിത്രം. PEW PTPL 1 മങ്കരയിൽ ജില്ല ശുചിത്വ മിഷൻ സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.