പാലക്കാട്: ഏപ്രിൽ 28ന് നടക്കുന്ന കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി), കെ.എസ്.ഇ.ബി എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) തുടങ്ങിയ യു.ഡി.എഫ് അനുകൂല സംഘടനകൾ യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് (യു.ഡി.ഇ.ഇ.എഫ്) എന്ന പേരിൽ മുന്നണിയായി മത്സരിക്കും. ഹിതപരിശോധന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ ചേർന്ന കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ല കമ്മിറ്റി യോഗം കെ.പി.സി.സി. സെക്രട്ടറി പി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡന്‍റ് കെ. ഷൺമുഖൻ, സെക്രട്ടറി ഷമീം നാട്യമംഗലം, മറ്റു ഭാരവാഹികളായ കെ.കെ. സുരേന്ദ്രൻ, കെ. കാജ, എസ്. സേവ്യർ, എം. ഗോപകുമാർ, കെ. അഷ്റഫ്, സി. രവീന്ദ്രൻ, എസ്. ശിവപ്രകാശ്, പി.പി. വിജയകുമാർ, കെ.പി. രാമകൃഷ്ണൻ, ടി.എം. നാസർ, ആറുമുഖൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.