വിഷു വിപണിയിൽ താരമായി ഉത്തരേന്ത്യൻ ശിൽപങ്ങൾ

കോട്ടായി: തുടരുന്ന വേനൽമഴ കച്ചവടത്തെ മന്ദഗതിയിലാക്കുമ്പോഴും കോട്ടായി അയ്യംകുളത്ത് വഴിയരികിൽ വിൽക്കാൻ വെച്ച ശിൽപങ്ങൾക്ക്​ ആവശ്യക്കാരേറെയാണ്​. രാജസ്ഥാനിലെ 16 കുടുംബങ്ങളാണ്​ മാസങ്ങളായി ഇവിടെ ടെന്‍റ്​ നിർമിച്ച്​ താമസിച്ച്​ ശിൽപങ്ങൾ വിപണനം ചെയ്യുന്നത്​. പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് വർണക്കൂട്ടുകളാൽ നിർമിച്ചെടുത്ത ദേവീദേവൻമാരുടെയും ആരാധനാമൂർത്തികളുടെയും ശിൽപങ്ങളാണ് ചൂടപ്പം പോലെ വിൽക്കുന്നത്​. എല്ലാ ദിവസവും രാവിലെ ആറ് മുതൽ അയ്യംകുളത്തെ പ്രധാന പാതയോരത്ത് നിരത്തി വെച്ചാണ് കച്ചവടം. വൈകീട്ട്​ ഏഴുവരെ കച്ചവടം നീളും. വിഷു സീസൺ കഴിയുന്നതോടെയാണ്​ കുടുംബങ്ങൾ മടങ്ങുക. രാജസ്ഥാനിൽ നിന്നെത്തുന്ന 16 കുടുംബങ്ങൾ പതിറ്റാണ്ടുകളായി വേനൽ കാലത്ത് അയ്യംകുളത്ത് എത്തി കച്ചവടം നടത്താറുണ്ട്. ചാറ്റൽ മഴയും കോവിഡ് പ്രതിസന്ധിയും എല്ലാം ഉലച്ചിട്ടും ഉത്തരേന്ത്യൻ കുടുംബങ്ങളുടെ ശിൽപ വിപണിയെ മാത്രം കാര്യമായി ബാധിച്ചിട്ടില്ല. അയ്യംകുളത്തെ കച്ചവടത്തിന്​ പുറമെ ജില്ലക്കകത്തും എറണാകുളം, കൊല്ലം, തൃശൂർ തുടങ്ങിയ പല പ്രദേശങ്ങളിലും ഇവർ കച്ചവടം നടത്താറുണ്ട്. പടം PE- PRY - 2 കോട്ടായി അയ്യംകുളത്ത് രാജസ്ഥാനീ കുടുംബങ്ങൾ വിൽപനക്കായി നിരത്തിയ ശിൽപങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.