മണ്ണാർക്കാട്: റൂറൽ സർവിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോടതിപ്പടി ശാഖ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ അതിനെ പ്രതിരോധിക്കാനുള്ള ജനകീയ അടിത്തറ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി അധ്യക്ഷത വഹിച്ചു. മുറ്റത്തെ മുല്ല ഇൻഷുറൻസ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് അഡ്വ. കെ. സുരേഷ്, സെക്രട്ടറി എം. പുരുഷോത്തമൻ, സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ എം.പി. ഹിരൺ, യു.ടി. രാമകൃഷ്ണൻ, പാലോട് മണികണ്ഠൻ, ബി. മനോജ്, ടി.ആർ. സെബാസ്റ്റ്യൻ, സഹകരണ സംഘം അസി. രജിസ്‌ട്രാർ പി. ഹരിപ്രസാദ്, കെ.ജി. സാബു, പഴേരി ഷെരീഫ് ഹാജി, രമ സുകുമാരൻ എന്നിവർ സംസാരിച്ചു. pew mnrkd 1 rural bank മണ്ണാർക്കാട് റൂറൽ സർവിസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോടതിപ്പടി ശാഖ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.