ആനക്കര: കപ്പൂർ പഞ്ചായത്ത് കുടുബശ്രീ കപ്പൂർ പഞ്ചായത്ത് അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.യു. സുചിത അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ കെ.ടി. അബ്ദുള്ള കുട്ടി, പി. ശിവൻ, മുംതാസ്, സി.ഡി.എസ് അംഗങ്ങൾ, കുടുബശ്രീ അംഗങ്ങൾ, കൃഷിഭവൻ ക്ലസ്റ്റർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൻ സുജാത മനോഹരൻ സ്വാഗതവും വൈസ് ചെയർപേഴ്സൻ നിഷ നന്ദിയും പറഞ്ഞു. ഏപ്രിൽ 15 വരെ മേള തുടരും. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കുടുംബശ്രീ ജനകീയ ഹോട്ടലിന് മുൻവശം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാഹിറ ഖാദർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ നിഷ അജിത്കുമാർ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ആനി വിനു, പഞ്ചായത്ത് മെംബർമാരായ റംല വീരാൻകുട്ടി, വി.എസ്. ശിവാസ്, പഞ്ചായത്ത് സെക്രട്ടറി വി.എ. ഗീത, അസിസ്റ്റന്‍റ് സെക്രട്ടറി പി. ശ്രീജിത്ത്, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ടി.പി. ലളിത, വേണു കുറുപ്പത്ത് എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെംബർമാരും കുടുംബശ്രീ അംഗങ്ങളും സംബന്ധിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ലത സൽഗുണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.