ALERT വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ നടത്തിയ സമരം പൂർണം. വെള്ളിയാഴ്ച മുതൽ ടോൾ പ്ലാസ വരെ സർവിസ് നടത്തുമെന്ന് ബസുടമകൾ അറിയിച്ചു. അനിശ്ചിതകാല റിലേ നിരാഹാര സമരം തുടരും. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിലെ അമിത ടോൾ പിരിവിനെതിരെ പ്രതിഷേധിച്ചാണ് ഇതുവഴി സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ വ്യാഴാഴ്ച പൂർണമായി നിർത്തിയിട്ട് പ്രതിഷേധിച്ചത്. വെള്ളിയാഴ്ച മുതൽ ടോൾ പ്ലാസയുടെ ഇരുവശത്തും ബസുകൾ നിർത്തി യാത്രക്കാർ നടന്ന് ടോൾ പ്ലാസ കടന്ന് മറുവശത്തെ ബസിൽ കയറുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ബസുടമ പ്രതിനിധികൾ അറിയിച്ചു. എന്നാൽ, ഇത് എത്രമാത്രം പ്രാവർത്തികമാകും എന്ന ആശങ്കയുണ്ട്. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും നിലപാടുപോലെയിരിക്കും മറ്റ് കാര്യങ്ങൾ. ഈ മാസം 11 വരെ ഇത്തരത്തിൽ സർവിസ് നടത്താനാണ് തീരുമാനം. അതിന് ശേഷവും പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ 12 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് തീരുമാനം. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽനിന്ന് അമിതമായി ടോൾ പിരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. വാളയാർ ടോൾ പ്ലാസയിൽ പ്രതിമാസം 2300 രൂപ മാത്രം ടോൾ നൽകുമ്പോൾ, പന്നിയങ്കരയിൽ അത് 25326 രൂപ നല്കേണ്ടിവരും. ഇത്ര വലിയ സംഖ്യ നൽകി സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന വാദമാണ് ബസുടമകൾ ഉന്നയിക്കുന്നത്. എന്നാൽ, ടോൾ പിരിവിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നാണ് കരാർ കമ്പനിയുടെ വാദം. അമിത ടോൾ പിരിവിനെതിരെ ബസുടമകളുടെ സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹസമരം മൂന്നാം ദിവസത്തേക്ക് കടന്നു. വെള്ളിയാഴ്ച പണിമുടക്കിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ ബസുകൾ നിർത്തിയിട്ടിരുന്നു. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.