ഇന്ധനക്കൊള്ള അവസാനിപ്പിക്കണം- കെ.എസ്.കെ.ടി.യു

ഇന്ധനക്കൊള്ള അവസാനിപ്പിക്കണം - കെ.എസ്.കെ.ടി.യു പറളി: കേന്ദ്ര സർക്കാറിന്‍റെ ഇന്ധനക്കൊള്ള അവസാനിപ്പിക്കണമെന്നും കർഷകരെയും കർഷക തൊഴിലാളികളെയും ദ്രോഹിക്കുന്ന നയങ്ങൾ പിൻവലിക്കണമെന്നും സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ പാലക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഏരിയ പ്രസിഡന്‍റ്​ അബ്ദുൽ റഹ്​മാൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയന്‍റ്​ സെക്രട്ടറി എം.ടി. ജയപ്രകാശ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ. വിജയൻ, യൂനിയൻ ഏരിയ ജോയന്‍റ്​ സെക്രട്ടറി കെ.ടി. സുരേഷ് കുമാർ, ഭാസ്കരനുണ്ണി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വി. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം പി.പി. ശിവകുമാർ സ്വാഗതവും കെ.ടി. സുരേഷ് നന്ദിയും പറഞ്ഞു. പടം PE- PRY - 4 കെ.എസ്.കെ.ടി.യു ഏരിയ സമ്മേളനം ജില്ല സെക്രട്ടറി ടി.എൻ. കണ്ടമുത്തൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.