ധീര ജവാന്‍റെ കുടുംബത്തിന്​ ആദരം

ആലത്തൂർ: 1971ലെ ഇന്ത്യ പാകിസ്​താൻ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികന്‍റെ കുടുംബത്തിന് വീണ്ടും രാജ്യത്തിന്‍റെ ആദരം. കാവശ്ശേരി ഇരകുളത്തെ നായ്ക് സഹദേവന്‍റെ കുടുംബത്തിനാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ ആദരം ലഭിച്ചത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തുടക്കം കുറിച്ച പദ്ധതിയാണ് വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബത്തെ ആദരിക്കൽ. 1965ൽ മദ്രാസ് റെജിമെന്‍റിൽ ചേർന്ന സഹദേവന് മരണാനന്തരം വീരചക്ര നൽകി രാഷ്ട്രം ആദരിച്ചിരുന്നു. അമ്മ മാധവിയാണ് അന്ന് ഡൽഹിയിലെത്തി ബഹുമതി ഏറ്റുവാങ്ങിയത്. അവിവാഹിതനായിരുന്ന സഹദേവന്​ നാല് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉണ്ടായിരുന്നത്​. ഇതിൽ വസുമതി എന്ന സഹോദരിയൊഴിച്ച്​ ബാക്കിയെല്ലാവരും മരിച്ചു. പാലക്കാട് എൻ.സി.സി 27ാം ബറ്റാലിയനിലെ സുബേദാർ മൻദീപ് കുമാർ, ബി.എച്ച്.എം.പി പി. രതീഷ് എന്നിവർ ഇരകുളത്തെ വീട്ടിലെത്തിയാണ് ആദരപത്രം കൈമാറിയത്. സഹദേവന്‍റെ സഹോദരങ്ങളായ സുകുമാരന്‍റെ ഭാര്യ ശകുന്തള, ഗോപാലകൃഷ്ണന്‍റെ ഭാര്യ ശുഭലക്ഷ്​മി എന്നിവരാണ് പത്രം ഏറ്റുവാങ്ങിയത്. കുടുംബാംഗങ്ങളും സമീപവാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. പടം 1971ൽ വീരമൃത്യു വരിച്ച നായ്ക് സഹദേവന്‍റെ എരകുളത്തെ വീട്ടിലെത്തി സൈനിക ഉദ്യോഗസ്ഥർ ആദരം കൈമാറുന്നു PEW ALTR Adhram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.