ശിശു സംരക്ഷണ കേന്ദ്രത്തിൽ അതിക്രമം: പോലീസിന്​ പരാതി കൈമാറി

പാലക്കാട്​: ജില്ലയിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്ക്​ മർദനമേറ്റ സംഭവത്തിൽ പരാതി ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഓഫിസർക്ക് കൈമാറിയതായി ജില്ല കലക്ടർ മൃൺമയി ജോഷി. സംഭവത്തിൽ ആരോപിതനായ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാർ രാജി വെച്ചിരുന്നു. ജില്ല കലക്ടർക്ക്​ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശിശു സംരക്ഷണ ഓഫിസർ പരാതിക്കാരിയുടെ വാദം കേട്ട ശേഷം ശിശു പരിപാലന കേന്ദ്രം സന്ദർശിച്ച്​ കലക്ടർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അതിക്രമം നേരിട്ട കുട്ടികളെ മറ്റൊരു ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.